ന്യൂയോർക്ക്: അമേരിക്കയിലെ സൗത്ത് കരോളിനയിലെ ഒരു സ്കൂളിന് പാമ്പുകൾ നൽകിയ എട്ടിന്റെ പണി കേട്ടാൽ ഞെട്ടും, പാമ്പ് ശല്യം വർധിച്ചതോടെ ‘വെയർ ഷോൾ ഡിസ്ട്രിക് സ്കൂളിന് ഒരു ക്ലാസ് റൂം തന്നെ അടച്ചിടേണ്ടി വന്നു. പത്ത് ദിവസത്തിനുള്ളിൽ അഞ്ച് പാമ്പുകളെയാണ് ക്ലാസ് റൂമിനുള്ളിൽ നിന്നും അധികൃതർ പിടികൂടിയത്.
പാമ്പ് ശല്യം വർധിച്ചതോടെ കുട്ടികൾ ക്ലാസ് റൂമിൽ നിന്നും മാറണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് അധികൃതർ പത്ത് ദിവസം ക്ലാസ് റൂം നിരീക്ഷിച്ചു, ഒടുവിൽ പത്ത് ദിവസത്തിനുള്ളിൽ ക്ലാസ് മുറിയിൽ നിന്നും പിടി കൂടിയത് അഞ്ച് പാമ്പുകളെയാണ്. ഒടുവിൽ അധികൃതർ ക്ലാസ് റൂം അടച്ച് സീൽ ചെയ്യുകയും ചെയ്തു.
90 വർഷത്തോളം പഴക്കമുള്ള സ്കൂളിന്റെ ഭിത്തികൾക്ക് നിരവധി സുഷിരങ്ങൾ വീണിട്ടുണ്ട്. ഒരു പക്ഷേ ക്ലാസ് റൂമിന്റെ ഭാഗത്ത് ഇത് കൂടുതലായിരിക്കാം അതിനാലാണ് പാമ്പുകൾ കയറി വരുന്നതെന്നാണ് പ്രൻസിപ്പാൽ പോൾ ആൻഡേഴ്സൺ പറയുന്നത്. വിഷമില്ലാത്ത പാമ്പുകളാണ് ക്ലാസ് മുറിയിൽ പ്രവേശിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ഉടൻ തന്നെ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ തീർക്കാൻ സാധിക്കുമെന്ന് അദേഹം പ്രത്യാശ പ്രകടിപ്പിച്ചു. എല്ലാ പണികളും തീർത്തതിനു ശേഷം മാത്രമെ കുട്ടികളെ ക്ലാസ് മുറിയിൽ പ്രവേശിപ്പിക്കുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: