തിരുവല്ല: സാംസ്കാരിക ചിഹ്നങ്ങളെയും ഉത്സവങ്ങളെയും അപമാനിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന ഭരണകൂടത്തിന്റെ ഫാസിസ്റ്റ് സമീപനം അവസാനിപ്പിക്കണമെന്ന് ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന സമിതിയോഗം ആവശ്യപ്പെട്ടു.സന്യാസി ശ്രേഷ്ടരെയും ആത്മീയ ആചാര്യന്മാരെയും അപമാനിക്കാനാണ് ഇത്തരകാരുടെ ശ്രമമെന്നും യോഗം കുറ്റപ്പെടുത്തി.ലോകം മുഴുവന്‍ അംഗീകരിച്ച യോഗയ്്ക്ക് അടക്കം വിവാദമുണ്ടാക്കാനാണ് ഭരണകൂടം ശ്രമിച്ചത്.ഇതിന് പിറകില്‍ വ്യക്തമായ ഗൂഡാലോചനകള്‍ ഉണ്ട്.പൈതൃകത്തോടും സംസ്കാരത്തോടും മമതയില്ലാത്ത സര്‍ക്കാര്‍ സമീപനങ്ങള്‍ക്കെതിരെ പ്രതിഷേധിക്കണമെന്നും യോഗം ആഹ്വാനം ചെയ്തു.ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന ഉപാദ്ധ്യക്ഷന്‍ സിഐ ഐസക്ക് അദ്ധ്യക്ഷത വഹിച്ചു.ജോയിന്റ് ഡയറക്ടര്‍ ആര്.സഞ്ജയന് മുഖ്യപ്രഭാഷണം നടത്തി.സംഘടനാ സെക്രട്ടറി കാ.ഭാസുരേന്ദ്രന്,അക്കാദമിക്ക് ഡയറക്ടര്‍ ഡോ.എന്‍ആര്‍ മധു ജനറല്‍ സെക്രട്ടറി സുധീര്‍ ബാബു,ഡോ.ജയപ്രസാദ്, എന്നിവര്‍ സംസാരിച്ചു.ദക്ഷിണ മേഖല പഠന ശിബിരം ഇന്ന് മതില്‍ഭാഗം ഗവ.യുപിഎസല് നടക്കും. രാവിലെ നടക്കുന്ന ഉദ്ഘാടന സഭ വിചാര കേന്ദ്രം ഡയറക്ടര്‍ ആര്.സഞ്ജയന് ഉദ്ഘാടനം നിര്‍വ്വഹിക്കും.ജില്ലാ പ്രസിഡന്റ് മുരളീ കോവൂര്‍ അദ്ധ്യക്ഷത വഹിക്കും.വിവിധ വിഷയങ്ങളില്‍ വിദഗ്ദര്‍ വിഷയാവതരണം നടത്തും.വൈകിട്ട് നടക്കുന്ന സമാപനസമ്മേളനത്തില്‍ നവേത്ഥാന കേരളം നേരിടുന്ന വെല്ലുവിളികള്‍ എന്നവിഷയത്തില്‍ ആര്.സഞ്ജയന് പ്രഭാഷണം നടത്തും.വിചാര കേന്ദ്രം സംസ്ഥാന പ്രതിനിധി സഭയും ഇതോടൊപ്പം നടക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: