പൂച്ചാക്കല്‍ (ആലപ്പുഴ): കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ പള്ളിപ്പുറത്ത് 129 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന മെഗാ ഫുഡ്പാര്‍ക്കിന്റെ ഭൂമി നിരപ്പാക്കല്‍ ജോലി പുരോഗമിക്കുന്നു. ശിലാസ്ഥാപനം ഒക്ടോബറില്‍ നടക്കുമെന്ന് പ്രതീക്ഷ. ഭക്ഷ്യസംസ്ക്കരണ യൂണിറ്റുകളും സീഫുഡ് ഫാക്ടറികളുമാണ് ഫുഡ്പാര്‍ക്കില്‍ ഉണ്ടാവുക. 50 കോടി രൂപ കേന്ദ്ര വിഹിതവും 69 കോടി രൂപ സംസ്ഥാന വിഹിതവും 10 കോടി രൂപ വായ്പയും ഉള്‍പ്പെടെ 129 കോടി രൂപയുടെതാണ് പദ്ധതി.
ഭക്ഷ്യോത്പന്നങ്ങള്‍ തയാറാക്കുന്നതിന്റെ ആദ്യഘട്ട പ്രവര്‍ത്തനം എറണാകുളത്തെ മൂന്ന് കേന്ദ്രങ്ങളിലാകും നടക്കുക. ശീതീകരിച്ച് സൂക്ഷിക്കലും കയറ്റുമതിക്കുള്ള നടപടികളുമാണ് പള്ളിപ്പുറത്തെ ഫുഡ്പാര്‍ക്കില്‍ നടത്തുക. നിലവില്‍ 18 കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തു. ഇവര്‍ക്ക് സംസ്ഥാന വ്യവസായവികസന കോര്‍പറേഷന്റെ 65 ഏക്കര്‍ സ്ഥലം അനുവദിച്ചു. എക്സ്കവേറ്റര്‍ ഉള്‍പ്പെടെയുള്ള യന്ത്രസഹായത്തോടെയാണ് ഇപ്പോഴത്തെ പ്രവൃത്തി.
ആദ്യഘട്ടത്തില്‍ പൊതു മാലിന്യസംസ്കരണ പ്ലാന്റിന്റെ നിര്‍മാണമാണ് തുടങ്ങുക. യൂണിറ്റുകളില്‍നിന്നുള്ള മാലിന്യം സംസ്കരിച്ച് നിര്‍മാര്‍ജനം ചെയ്യുന്നതിനാണിത്. ഏഴരക്കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഫുഡ്പാര്‍ക്കിന്റെ പ്രവര്‍ത്തനത്തിന് റോഡ്, വെള്ളം, വൈദ്യുതി തുടങ്ങിയവ ഒരുക്കിനല്കുക മാത്രമാണ് വ്യവസായ വികസന കോര്പറേഷന് ചെയ്യുന്നത്. യൂണിറ്റുകളുടെ കെട്ടിടനിര്‍മ്മാണം അതത് ഉടമകള്‍ നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: