ബത്തേരി : രാഷ്ട്രീയ ഭരണകൂടങ്ങള്‍ അധികാരം നിലനിര്‍ത്തുന്നതിന് വേണ്ടി ജാതിയേയും മതത്തെയും സൗകര്യ പൂര്‍വ്വം സ്വീകരിക്കുകയും കാര്യം കഴിയുമ്പോള്‍ ജാതിയും മതവും ഇല്ലെന്ന് പറയുകയുമാണ് ചെയ്തുവരുന്നതെന്ന് എസ്എന്‍ഡിപി യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ്. ശ്രീനാരായണ ഗുരുദേവന്റെ 162ാമത് ജയന്തി ആഘോഷത്തോടനുബന്ധിച്ച് ബത്തേരിയില്‍ നടന്ന ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുക്ക് ജാതിയില്ല എന്ന് പറഞ്ഞ് നടക്കുന്നവര്‍ ജാതിയുടെ പേരിലുള്ള അവകാശങ്ങള്പറ്റിയാണ് പലരും ഇന്ന് ഉദ്യോഗങ്ങളിലടക്കം കയറിപ്പറ്റിയിരിക്കുന്നത്. ജാതി സംഭരണത്തിന്റെ പേരില്‍ കിട്ടുന്ന ജോലിയോ,മറ്റ് സംവരണ ആനുകൂല്യങ്ങളോ ഇവര്‍ വേണ്ട ന്ന് വെക്കുന്നില്ല. ജാതിയില്ല എന്നു പറയുന്നവര്‍ക്ക് പിന്നെ എന്ത് ആത്മാര്‍ത്ഥതയാണുള്ളത്. മതന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുന്ന ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ ചെയ്യുന്നത് എന്താണ്. അവരും മതവുംജാതിയും നോക്കിയാണ് ആനൂകൂല്യങ്ങളും മറ്റും നല്‍കുന്നത്. ഓരോ മതത്തിനും പ്രത്യേകം പ്രത്യേകം ദൈവമുണ്ട് .എന്നാല്‍ ഗുരുദേവനെ ദൈവമായി കാണാന്‍ ചിലര്‍ക്ക് കഴിയുന്നില്ല. ശ്രീനാരായണിയരുടെ പരമമായ ദൈവം ഗുരുദേവന്തന്നെയാണ്. അദ്ദേഹം പറഞ്ഞു. പ്രണവാനന്ദറാം സ്വാമികള്‍ അനുഗ്രഹ പ്രഭാഷണം നടത്തി. യോഗത്തില്‍ യൂണിയന് പ്രസിഡന്റ് എന്‍. കെ.ഷാജി അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ-കലാ-കായികമേഖലകളില്‍ ഉന്നതവിജയം കൈവരിച്ച വ്യക്തികള്‍ക്കുള്ള ഉപഹാരങ്ങള്‍ നല്കി. എസ്എന്‍ഡി പിയോഗം ഇന്‍സ്പെക്ടിംഗ് ഓഫീസര്‍ കെ.കെ. രാജപ്പന്, യോഗം ഡയറക്ടര്‍ കെ.എന്‍.മനോജ്, വനിതാ സംഘം കേന്ദ്രസമിതി അംഗങ്ങളായ ശോഭനജനാര്ദ്ദനന്,മിനിഷാജി, അരുണ ഷൈന്‍,വനിതാസംഘം യൂണിയന് പ്രസിഡന്റ് ശാരദ നന്ദനന്‍,സെക്രട്ടറി രോഹ്നബിജുകുമാര്, യൂത്ത് മൂവ്മെന്റ്യൂണിയന് പ്രസിഡന്റ് എം.ഡി.സാബു, സെക്രട്ടറി പി.ആര്.ശ്രീലേഷ് എന്നിവര്‍ സംസാരിച്ചു. യൂണിയ ന് സെക്രട്ടറി അഡ്വ.അനില്‍ പി.ബോസ് സ്വാഗതവും വൈസ്പ്രസിഡന്റ് കെ.എം.പൊന്നു നന്ദിയും പറഞ്ഞു.
പുല്‍പ്പള്ളി : ഗുരുദേവ ജയന്തിയോടനുബന്ധിച്ച് പുല്‍പ്പള്ളിയില്‍ സെന്റര്‍ പുല്‍പ്പള്ളി എസ്എന്‍ഡിപി ശാഖായോഗം സംഘടിപ്പിച്ച ഗുരുദേവ ജയന്തി സമ്മേളനത്തില്‍ യോഗം മുന്‍ കൗണ്‍സിലര്‍ എ.പി.മുരളീധരന് മുഖ്യപ്രഭാഷണം നടത്തി. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ദിലീപ്കുമാര് ഉദ്ഘാടനം നിര്‍വഹിച്ചു. ശാഖായോഗം പ്രസിഡന്റ് പി.കെ.പ്രദീപ് പന്തമാക്കല്‍ അദ്ധ്യക്ഷത വഹിച്ചു. കെ.കെ.സോമനാഥന്, എം.ബി.നന്ദനന്‍, പി. എ.പരമേശ്വരന്, സുരേന്ദ്രന്. പി.കെ, എ.കെ.ശശീന്ദ്രന്, പി.റ്റി.റജി, കെ.സി.മധു, ബിനു.പി.എസ്, ഇ.സി.മനോജ്, നടരജന്, വി.റ്റി.ശ്രീനിവാസന്, ഓമന.കെ.കെ, പി.എ ന്.ശശി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: