കാഞ്ഞങ്ങാട്: നിത്യേന നൂറകണക്കിന് ലിറ്റര്‍ കുടിവെള്ളം പാഴായിപ്പോകുന്നുണ്ടെന്ന് അറിഞ്ഞിട്ടും വാട്ടര്‍ അതോരിറ്റി അധികൃതരും ജീവനക്കാരും അറിഞ്ഞഭാവം പോലും നടിക്കുന്നില്ലെന്ന് പരാതി.
രണ്ട് മാസമായി വാട്ടര്‍ അതോരിറ്റിയുടെ മടിക്കൈ കണിച്ചിറ ജലസംഭരണിയില്‍ നിന്നും കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ 10, 11 വാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലേക്ക് കുടിവെള്ളമെത്തിക്കുന്ന പ്രധാന പൈപ്പ് പൊട്ടി വെള്ളം ഒഴുകാന്‍ തുടങ്ങിയിട്ട്. വെള്ളം പാഴാകുന്നത് നാട്ടുകാര്‍ അധികൃതരെ വിവരം അറിയിച്ചിരുന്നെങ്കിലും പരിഹരിക്കാന്‍ തയ്യാറായിട്ടില്ലെന്ന് പരാതിയുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി പൈപ്പ് കുടുതല്‍ പൊട്ടി ലിറ്ററ് കണക്കിന് ജലം നിത്യേന പാഴായി പോകുകയാണ്. കുറ്റിക്കാലിലാണ് പൈപ്പ് പൊട്ടിയിട്ടുള്ളത്.
വെളളം പാഴാകുന്നത് സംബന്ധിച്ച് പരാതി ഏറിയപ്പോള്‍ അധികൃതര്‍ വിതരണം നിര്‍ത്തിവെച്ചതായും തകരാറ് പരിഹരിക്കാത വീണ്ടും തുറന്നതാണ് കൂടുതല്‍ ജലനഷ്ടത്തിന് കാരണമെന്നും ആക്ഷേപമുണ്ട്. വേനലില്‍ കടുത്ത ജലക്ഷാമമാണ് കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ പലവാര്‍ഡുകളിലും ഉണ്ടാകാറുള്ളത്. ഈ അവസ്ഥ നിലനില്‍ക്കെ ജലനഷ്ടം പരിഹരിക്കാത്തത് അധികൃതരുടെ ആനാസ്ഥയാണെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. മുനിസിപ്പാലിറ്റി അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: