കാഞ്ഞങ്ങാട്: ശ്രീനാരായണഗുരുവിനെ തള്ളിപ്പറഞ്ഞ് പിന്നീട് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ആചാര്യനാക്കിയ സിപിഎമ്മിന് പുറമെ ഇതുവരെ ശ്രീനാരായണ ജയന്തി ആഘോഷിക്കാത്ത ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും ജയന്തി ആഘോഷിച്ചു തുടങ്ങി. ഇന്നലെ കോണ്‍ഗ്രസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മറ്റിയാണ് ശ്രീനാരായണ ഗുരുജയന്തി ആഘോഷം നടത്തിയത്.
സിപിഎമ്മും ബിജെപിയും ശ്രീനാരായണ ഗുരുവിനെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നുവെന്നായിരുന്നു മണ്ഡലം കമ്മറ്റിയുടെ ആരോപണം. കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുമ്പോള്‍ കേന്ദ്ര സര്‍വകലാശാലക്ക് ശ്രീനാരായണ ഗുരുവിന്റെ പേരിടണമെന്ന ആവശ്യത്തിനെതിരെ മുഖം തിരിച്ച യുഡിഎഫ് ഇപ്പോള്‍ നടത്തുന്ന ഗുരുസ്നേഹം കോണ്‍ഗ്രസിന്റെ കപട മുഖത്തെയാണ് കാണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: