കോട്ടയ്ക്കല്‍ പി.എസ്.വി നടനസഭയിലെ അംഗമായിരുന്നു കെ. കുഞ്ചുനായര്‍ എന്ന കെ.കെ. അരൂര്‍. അദ്ദേഹത്തിനും ആലപ്പി വിന്‍സന്റിനും എം.കെ.കമലത്തിനും പുറമെ കെ.എന്‍.ലക്ഷ്മി (അനാര്‍ക്കലി എന്ന നാടകത്തിലഭിനയിച്ചതോടെ കുറച്ചുകാലം ‘അനാര്‍ക്കലി ലക്ഷ്മി’ എന്ന പേരില്‍ ഇവര്‍ അരങ്ങുവാണിരുന്നു!), മാലതി വാരസ്യാര്, സഹോദരി സുഭദ്ര, കൗസല്യ, എ.ബി.പയസ്സ് ഗോപി, എം.വി.ശങ്കു, എം.കെ.കെ.നമ്പ്യാര്‍ (എ.കെ.ഗോപാലന്റെ സഹോദരീ ഭര്‍ത്താവ്) എന്നിവരും നിര്മാണപ്രാരംഭകനായ സുന്ദര്‍ രാജിന്റെ മക്കളും അനന്തരവനായ മദന്‍ മോഹനുമായിരുന്നു ‘ബാലനി’ലെ മറ്റ് അഭിനേതാക്കള്‍.
ചാള്‍സ് ഡിക്കന്‍സിന്റെ ‘ഡേവിഡ് കോപ്പര്‍ ഫീല്‍ഡ്’ ആയിരുന്നു ‘വിധിയും മിസ്സിസ് നായരും’ കഥയ്ക്ക് ഉപലംബം. അത് ‘ബാലന്’ എന്ന സിനിമയായി ഉരുവപ്പെട്ടുന്നത് പല കൈമറിഞ്ഞാണ്. അതിനിടയില്‍ നിര്‍മാണം ഏറ്റെടുത്ത ടി.ആര്.സുന്ദരത്തിന്റെയും സംവിധായകനായ എസ്. നൊട്ടാണിയുടെയും അടക്കം ഭാഗത്തുനിന്നുള്ള വിദേശ-തമിഴ്-ഹിന്ദി ചേരുവാ നിര്‍ദ്ദേശങ്ങള്‍ അതില്‍ ഇടകലര്‍ന്നു. ഒടുവിലതു കൊച്ചു കൊച്ചുരംഗങ്ങളായുള്ള തിരനാടകമാക്കി ചേരുംപടി സംഭാഷണവും അകമ്പടിയായി ഗാനങ്ങളും എഴുതി തികച്ചത് മുതുകുളം രാഘവന് പിള്ളയാണ്. തന്റെ ജ്യേഷ്ഠന് സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതരുടെ നാടകവേഴ്ച ഉപയോഗിച്ച് മുതുകുളം രാഘവന് പിള്ളയാണ്. തന്റെ ജ്യേഷ്ഠന് സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതരുടെ നാടകവേഴ്ച ഉപയോഗിച്ച് മുതുകുളവുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ‘ബാലന്റെ’ പണിപ്പുരയിലേക്കാനയിച്ചത് ആലപ്പി വിന്‍സന്റും.
എസ്. നൊട്ടാണി പാഴ്സി വംശജനായിരുന്നു. (സിന്ധിക്കാരന്‍ എന്നാണ് ‘ഭൂതരായ’വരുടെ പണിപ്പുരയില്‍ നിന്നുള്ള അപ്പന് തമ്പുരാന്റെ വിശേഷണം). ബോബെ ടാക്കീസില്‍ ചിത്രസംയോജകനായിരുന്ന നൊട്ടാണിയെ സേലത്ത് സ്റ്റുഡിയോ ആരംഭിക്കുമ്പോള്‍ ടി.ആര്.സുന്ദരം ക്ഷണിച്ചു കൂടെ ചേര്‍ത്തു. ലാവണം ചിത്ര സന്നിവേശധാരയിലായിരുന്നുവെങ്കിലും സിനിമയുടെ എല്ലാ സാങ്കേതിക വംശങ്ങളിലും നല്ല അറിവുണ്ടായിരുന്ന നൊട്ടാണിയായിരുന്നു ‘ബാലന്’ മുന്‍പ് സുന്ദരം നിര്‍മിച്ച ചിത്രങ്ങളുടെയും സാങ്കേതിക നിര്‍ദ്ദേശകന്‍. ആ തുടര്‍ച്ചയില്‍ ‘ബാലന്റെ’ സംവിധാന ചുമതല നൊട്ടാണിയില് നിക്ഷിപ്തമായത് സ്വാഭാവികം.
നൊട്ടാണിക്ക് മലയാളം അറിയില്ല. സ്ക്രിപ്റ്റ് ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്തത് അവലംബമാക്കിയായിരുന്നു ചിത്രീകരണം. മുതുകുളത്തിന്റെ എഴുത്തുമട്ടത്തെ പരിഭാഷപ്പെടുത്തിയത് ആലപ്പി വിന്‍സന്റായിരുന്നു. അദ്ദേഹത്തിന് ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാനറിയാമായിരുന്നു.
മറ്റൊരു മലയാളി സാന്നിദ്ധ്യവും ‘ബാലന്റെ’ പണിപ്പുരയിലുണ്ടായിരുന്നു; പാലക്കാട്ടുകാരന് പി.വി.കൃഷ്ണയ്യര്‍. തമിഴ്സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചുവന്നതിനിടയില് ഛായാഗ്രഹണ സഹായിയായി പ്രവര്‍ത്തിച്ചു കൃഷ്ണയ്യര്‍. പിന്നീടദ്ദേഹം 1936 ജൂലൈയില്‍ ടി.ആര്.സുന്ദരത്തിന്റെ കീഴില്‍ അസിസ്റ്റന്റ് ക്യാമറാമാനായി ചേര്‍ന്നു. മോഡേണ്‍ തിയേറ്റേഴ്സിന്റെ ആദ്യ ചിത്രമായ ‘സതി അഹല്യ’തൊട്ടേ അദ്ദേഹം സഹവര്‍ത്തിച്ചുപോന്നു.
അക്കാലത്ത് സാങ്കേതിക കലാകാരന്മാരിലേറെയും പല ഭാഷക്കാരാകാമെന്നതുകൊണ്ട് പരസ്പര വിനിമയത്തിനധികവും ഇംഗ്ലീഷിനെയാണ് അവലംബിച്ചത്.
സാങ്കേതികപദങ്ങളിലേറെയും ഇംഗ്ലീഷിലായിരുന്നു. അതുകൊണ്ട് സ്ക്രിപ്റ്റിന് ഇംഗ്ലീഷ് പരിഭാഷ തയ്യാറാക്കുക പതിവായിരുന്നു എന്നു പ്രാമാണിക മലയാള നിര്‍മാതാവ് ടി.ഇ. വാസുദേവന്‍ പറഞ്ഞിട്ടുണ്ട്. ഇതറിഞ്ഞിരുന്നതുകൊണ്ടുകൂടിയാവാം ചിത്രമായി ഭവിച്ചില്ലെങ്കിലും സി.ജെ.തോമസ് നാല്‍പ്പതുകളുടെ അവസാനത്തില്‍ എഴുതിയ ‘കാല്‍വരിയിലെ കല്പപാദകം’ തിരക്കഥ ഇംഗ്ലീഷില്‍ ഒരുക്കിയത്. സംഭാഷണ ഭാഗങ്ങള്‍ മാത്രമായിരുന്നു മലയാളത്തില്‍. വിന്‍സന്റിനും കൃഷ്ണയ്യര്‍ക്കും മലയാളത്തിലും ഇംഗ്ലീഷിലും (കൃഷ്ണയ്യര്‍ക്ക് ഹിന്ദിയിലും) പ്രാവീണ്യമുണ്ടായിരുന്നത് സുന്ദരത്തിനും നൊട്ടാണിയ്ക്കും ഒരുപോലെ സഹായകമായി.
ജര്‍മന്‍ ഛായാഗ്രാഹകനായ ബുഡേഗുഷ് വാക്കര്‍ (ബോഡോ എന്നാണ് കൃഷ്ണയ്യര്‍ അദ്ദേഹത്തെ പേരു പറഞ്ഞു കാണുന്നത്. അതുവിളിപ്പേരാവാം.) ആയിരുന്നു ടി.എന്‍.സുന്ദരത്തിന്റെ ക്യാമറ ചീഫ്. ബോഡോയ്ക്ക് കൃഷ്ണയ്യരോടു പ്രത്യേക വാത്സല്യവും വിശ്വാസവുമുണ്ടായിരുന്നു. ദാദാ സാഹിബ് ഫാല്‍ക്കെയുടെ കൂടെ ‘ഗംഗാവതരണ്‍’ എന്ന ചിത്രത്തിലെ സ്പെഷ്യല്‍ ഇഫക്ട്മുട്രിക്ക് ഷോട്ടുകളില്‍ സഹവര്‍ത്തിച്ച അനുഭവപരിചയമുണ്ടായിരുന്നു കൃഷ്ണയ്യര്‍ക്ക്. അതുകൊണ്ടുതന്നെ ‘ബോഡോ’ ‘സതി അഹല്യ’യില്‍ ഏതാണ്ട് സ്വതന്ത്ര ഛായാഗ്രഹണ ചുമതല തന്നെ തനിക്ക് നല്‍കിയിരുന്നതായി പി.വി.കൃഷ്ണയ്യര്‍ 1973 ജനുവരി 18 ന് സ്വന്തം കൈപ്പടയില്‍ കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സിനയച്ചുകൊടുത്ത ജീവചരിത്ര കുറിപ്പില്‍ കാണുന്നു.
”മിസ്റ്റര്‍ ബോഡോ എനിക്ക് അത്രമാത്രം സ്വാതന്ത്ര്യം തന്നിരുന്നു. ഞാന്‍ ആദ്യമായി മുഴുവനുമായി ക്യാമറാമാനായി ജോലി ചെയ്തത് ‘ബാലന്’ എന്ന മലയാള സിനിമയിലാണ്. അതിന്റെ ഡയറക്ടര്‍ മിസ്റ്റര്‍ നൊട്ടാണി ആയിരുന്നതിനാല്‍ റിഹേഴ്സല്‍ മുതല്‍ എല്ലാറ്റിലും പങ്കുകൊള്ളുവാന്‍ മിസ്റ്റര്‍ സുന്ദരം എന്നെ അനുവദിച്ചു. മിസ്റ്റര്‍ മുതുകുളം രാഘവന് പിള്ളയായിരുന്നു സംഭാഷണം എഴുതിയത്.”
ബുഡേഗുഷ്വാക്കര് ആയിരുന്നു ‘ബാലന്റെ’ ഛായാഗ്രാഹകന്‍ എന്നാണ് ചേലങ്ങാട്ട് ഗോപാലകൃഷ്ണന് തന്റെ കുറിപ്പുകളില്‍ രേഖപ്പെടുത്തി കാണുന്നത്. കൃഷ്ണയ്യരുടെ ജീവചരിത്ര രേഖാ കുറിപ്പില്‍ ഇങ്ങനെയും. സന്ദര്‍ഭ ന്യായകാരണേന കൃഷ്ണയ്യര്‍ പറഞ്ഞതാവണം യഥാര്‍ത്ഥം. ചേലങ്ങാട്ടിന്റെ പരാമര്‍ശം 1973 ന് മുന്‍പേ നടന്നതാകാം. ചിത്രത്തിന്റെ ടൈറ്റില്‍ കാര്‍ഡില്‍ ബുഡേഗുഷ്വാക്കറിന്റെ പേര് ഛായാഗ്രഹണ സംവിധാനം (ഉഛജഉശൃലരീേൃ ീള ജവീീേഴൃമുവ്യ) എന്ന് ആചാരപൂര്‍വം മാര്ഗനിര്ദ്ദേശകാദരാര്ത്ഥം സ്റ്റുഡിയോ വഴക്കങ്ങളനുസരിച്ച് ക്യാമറാ ചീഫെന്ന നിലയില്‍ ചേര്ത്തിട്ടുമുണ്ടാകാം. കൃഷ്ണയ്യരുടെ ആത്മകഥാ കുറിപ്പിന്റെ ഫോട്ടോ പകര്‍പ്പ് എനിക്ക് ലഭിച്ചത് ചേലങ്ങാട് ഗോപാലകൃഷ്ണന്റെ വിലപ്പെട്ട രേഖാശേഖരങ്ങളില്‍നിന്ന് അദ്ദേഹത്തിന്റെ പുത്രന്റെ നന്മമനസ്സിന്റെ സൗമനസ്യത്താലുമാണ്.
എസ്സ്. നൊട്ടാണിയെക്കുറിച്ചു ദീര്‍ഘമായി പറയേണ്ടിയിരിക്കുന്നു. തുടര്‍ന്നുവന്ന ‘ജ്ഞാനാംബിക’യുടെയും റിഹേഴ്സലിനപ്പുറം ചിത്രീകരണത്തിലേക്ക് കടക്കുവാന്‍ യോഗമില്ലാതെ പോയി ‘ഭൂതരായ’രുടെയും സംവിധായകന് എന്ന നിലയിലും ആ കലാകാരന്റെ ശിഷ്ട ജീവിതം ഉണര്‍ത്തുന്ന അമ്പരപ്പിന്റെയും വിസ്മയത്തിന്റെയും പേരിലും. അത്രതന്നെ പരാമര്‍ശം കൃഷ്ണയ്യരും അര്‍ഹിക്കുന്നു; ആവശ്യപ്പെടുന്നു. ‘നിര്‍മലാ’, ‘നല്ല തങ്ക’ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തത് അദ്ദേഹമായിരുന്നല്ലോ.
ഇരുവരുടെയും വ്യക്തി ചിത്രങ്ങളിലേക്ക് കാലക്രമത്തില്‍ വരാം.
‘ബാലന്’ ഇറങ്ങി രണ്ടുവര്‍ഷം കഴിഞ്ഞ് 1940ലാണ് രണ്ടാമത്തെ ചിത്രമായ ‘ജ്ഞാനാംബിക’യുടെ വരവ്. തമിഴകത്തെ പ്രമുഖ നിര്‍മാതാവായിരുന്ന അണ്ണാമല ചെട്ടിയാരായിരുന്ന നിര്‍മാതാവ്. പിന്നീട് മലയാള സിനിമയുടെ സജീവ പണിപ്പുരയായി മാറിയ അന്നത്തെ ശ്യാമള സ്റ്റുഡിയോയുടെ ഉടമയായിരുന്നു അദ്ദേഹം.
ബാലന്റെ സംവിധായകനായ എസ്.നൊട്ടാണിയെയാണ് ചെട്ടിയാര്‍ സംവിധായകനായി നിശ്ചയിച്ചത്. മലയാള ചിത്രമായതുകൊണ്ട് ‘ബാലന്റെ’ ചിത്രീകരണവേളകളില്‍ ഉണ്ടായ സൗഹൃദത്തിന്റെ പേരില്‍ നൊട്ടാണി ആലപ്പി വിന്‍സന്റുമായി ബന്ധപ്പെട്ടു. തന്റെ ജ്യേഷ്ഠനായ സെബാസ്റ്റ്യന്‍ കുഞ്ഞു കുഞ്ഞു ഭാഗവതര്‍ അന്ന് മലയാള നാടകവേദിയിലെ നിറസാന്നിദ്ധ്യമായിരുന്നതുകൊണ്ട് ആ വഴിയാകാം കഥയും അതിനിണങ്ങുന്ന നടീനടന്മാരെയും ഏകോപിപ്പിക്കുന്നതെന്ന വിന്‍സന്റിന്റെ നിര്‍ദ്ദേശം നൊട്ടാണിയ്ക്കും ചെട്ടിയാര്‍ക്കും സ്വീകാര്യമായി.
മാധവന്‍പിള്ള എന്ന അക്കാലത്തെ അറിയപ്പെടുന്ന എഴുത്തുകാരനെ തേടിപ്പോയി. മാധവന് പിള്ള തന്റെ പ്രസിദ്ധമായ ഒരു നോവലിന്റെ കഥ പറഞ്ഞു; ജ്ഞാനാംബിക. നന്നെന്നു തോന്നി ഭാഗവതരും വിന്‍സന്റും നൊട്ടാണിയെ വിവരമറിയിച്ചു. മാധവന്‍പിള്ള ബിരുദധാരിയായിരുന്നു. പ്രാഥമിക ചര്‍ച്ചക്കുശേഷം കഥ അദ്ദേഹം ഇംഗ്ലീഷിലാക്കി. കൃത്യമായ വര്‍ണനകള്‍കൊണ്ട് അതു പൊലിപ്പിക്കുവാന്‍ വിന്‍സന്റിന്റെ ചലച്ചിത്ര പരിചയവും സഹായകമായി. നൊട്ടാണിക്ക് കഥ ബോധിച്ചു; സ്വാഭാവികമായി ചെട്ടിയാര്‍ക്കും. ചില്ലറ ഭേദഗതികള്‍ നിര്‍ദ്ദേശിച്ചത് മാധവന്പിള്ളക്കും സ്വീകാര്യമായി. അതു കൂടിച്ചേര്‍ത്തു തിരനാടകമൊരുക്കി സംഭാഷണമെഴുതുവാനുള്ള ദൗത്യം മാധവന്‍പിള്ളയെ ഏല്‍പ്പിച്ചു.
ഇനി വേണം നടീനടന്മാരെ തീരുമാനിക്കാന്‍. ‘ബാലനി’ലെ അഭിനയം നൊട്ടാണിയ്ക്കും ആലപ്പി വിന്‍സന്റിനും കൈമുതലായിട്ടുണ്ട്. പോരാത്തതിന് കുഞ്ഞുകുഞ്ഞു ഭാഗവതരുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും.
നായികയായി എം.കെ. കമലത്തെയാണുദ്ദേശിച്ചത്. ‘ബാലനി’ലേ അഭിയനിച്ചുള്ളൂ എങ്കിലും കനത്ത തുകയാണു കമലത്തിന്റെ പിതാവ് കൊച്ചുപിള്ളയാശാനാവശ്യപ്പെട്ടത്. യാതൊരു വിട്ടുവീഴ്ചക്കും തയ്യാറാകാതിരുന്നതുകൊണ്ട് കമലത്തെ വേണ്ടെന്ന് തീരുമാനിച്ചു പകരം അന്നത്തെ പ്രസിദ്ധ നാടകനടിയായ സി.കെ.രാജത്തെ നിശ്ചയിക്കുകയാണുണ്ടായതെന്ന് ചേലങ്ങാട്ടിന്റെ കുറിപ്പുകളില്‍ കാണുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: