മെക്സികോ സിറ്റി: നായയും കടുവയും സിംഹവും ചങ്ങാതിമാരാകുമോ? എങ്കിൽ ചങ്ങാതിമാരാകും, മെക്സിക്കോ സിറ്റിയിലെ ഒരു മൃഗസംരക്ഷണ സംഘടന രക്ഷപ്പെടുത്തിയ നായക്കുട്ടിയാണ് സംരക്ഷണ കേന്ദ്രത്തിലെ അന്തേവാസികളായ കടുവക്കുട്ടിക്കും സിംഹക്കുഞ്ഞിനുമൊപ്പം ഓടിക്കളിച്ച് രസിക്കുന്നത്.
‘ നഗരത്തിലെ തകർന്ന കെട്ടിടാവശിഷ്ട്ങ്ങൾക്കിടയിൽ നിന്നുമാണ് ‘മോക’ എന്ന നായക്കുട്ടിയെ ‘ദ ബ്ലാക് ജാഗ്വാർ വൈറ്റ് ടൈഗർ ഫൗണ്ടേഷൻ’ എന്ന മൃഗസംരക്ഷണ സംഘടന രക്ഷപ്പെടുത്തി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. തുടർന്ന് മോകയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.
ഒരാഴ്ചത്തെ പരിചരണത്തിനു ശേഷം മിടുക്കനായ ‘മോക’ മറ്റ് ജീവികളുമായി ചങ്ങാത്തത്തിലായി. മോകയുടെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരൻ ‘അരിസോണ’ എന്ന് പേരുള്ള കടുവക്കുട്ടിയാണ്. പരസ്പരം വഴക്കിടുമെന്ന് ഭയന്ന് ആദ്യമൊക്കെ ഇരുവരെയും അകറ്റി നിർത്താൻ ജീവനക്കാർ ശ്രമിച്ചിരുന്നു. എന്നാൽ ഇവരുടെ ചങ്ങാത്താം ജീവനക്കാരെ ഏറെ ആശ്ചര്യപ്പെടുത്തുകയാണുണ്ടായത്.
ഇതിനിടെ ഇവരുടെ ഓട്ടപിടുത്തവും മറ്റ് കുസൃതികളും ജീവനക്കാർ വീഡിയോവിൽ പകർത്തി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. നാല് ലക്ഷത്തിലധികം പേരാണ് ഈ മിടുക്കന്മാരുടെ വീഡിയോ കണ്ടത്. ചില നിമിഷങ്ങളിൽ ജീവിതം കൂടുതൽ ആനന്ദകരമായിരിക്കുമെന്നാണ് ഫേസ്ബുക്കിൽ വീഡിയോയ്‌ക്കൊപ്പം കുറിച്ചിട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: