മുട്ടില്‍ : മുട്ടില്‍ സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്റെ നേതൃത്വത്തില്‍ കോഴിക്കോട് കോംട്രസ്റ്റ് ഐകെയര്‍ സൊസൈറ്റിയുടെ സഹകരണത്തോടെ സെപ്തംബര്‍ 18ന് രാവിലെ പത്ത് മണി മുതല്‍ ഉച്ചക്ക് 12.30 വരെ സൗജന്യ നേത്രപരിശോധനയും തിമിര ശസ്ത്രക്രിയ നിര്‍ണ്ണയ ക്യാമ്പും നടത്തും. മുട്ടില്‍ സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന് ആശുപത്രിയിലാണ് ക്യാമ്പ് നടക്കുക. ക്യാമ്പില്‍ തിരഞ്ഞെടുക്കപ്പെടുന്ന രോഗികള്‍ക്ക് കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രിയില്‍ സൗജന്യമായി തിമിര ശസ്ത്രക്രിയ നടത്തിക്കൊടുക്കും. ശസ്ത്രക്രിയക്കുശേഷം ഉപയോ ഗിക്കാനുള്ള കറുത്ത കണ്ണട യും മരുന്നും സൗജന്യമായി നല്‍കും. ഫോണ്‍: 04936 202528, 204360.
പ്രതികരിക്കാൻ ഇവിടെ എഴുതുക: