മാനന്തവാടി : സൗമ്യ വധക്കേസ് സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിച്ചതില്‍ പ്രതിഷേധിച്ച് മാനന്തവാടിയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഗോവിന്ദ ചാമിയെ പ്രതീകാത്മകമായി തൂക്കിലേറ്റി.
കേസ് അട്ടിമറിച്ചതിന് മുഖ്യമന്ത്രി മറുപടി പറയണം വിചാരണ കോടതിയിലും ഹൈക്കോടതിയിലും പ്രോസിക്യൂഷനു വേണ്ടി കേസ് നടത്തിയ അഭിഭാഷകനെ സുപ്രീം കോടതി അഭിഭാഷകനുമായി ബന്ധപ്പെടുത്താത്തതില് ദുരൂഹതയുണ്ട് ഗോവിന്ദ ചാമി വധശിക്ഷക്കു വിധേയമാക്കാന്‍ പാടില്ലെന്ന സി.പി.എം. നേതാവ് എം.എ. ബേബിയുടെ നിലപാട് സര്‍ക്കാറിന്റെയും നിലപാടാണെന്ന് തെളിഞ്ഞിരിക്കുകയാണ്.
യാചകനായ ഗോവിന്ദ ചാമിയുടെ പിറകിലുള്ളെ സാമ്പത്തിക സ്രോതസ്സിനെ കുറിച്ച് ഗൗരവകരമായി അന്വേഷണം നടത്തണമെന്നും പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് യുവമോര്‍ച്ച ജില്ല അദ്ധ്യക്ഷന്‍ അഖില്‍ പ്രേം. സി. പറഞ്ഞു.
ജിതിന് ഭാനു, ധനില്‍ കുമാര്‍, മനോജ്.എ.എ. വില്‍ഫ്രഡ് ജോസ്, അബ്ദുള്‍ റൗഫ് , വൈശാഖ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: