മാനന്തവാടി : ശ്രീനാരായണ ഗുരുദേവന്റെ 162ാം മത് ജയന്തി താലൂക്കിലെ വിവിധ ശാഖകളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു. മാനന്തവാടി താലൂക്ക് യൂണിയന് പ്രസിഡന്റ് ആര്.പുരുഷോത്തമന് യൂണിയന് ആസ്ഥാനത്ത് ഭദ്രദീപം കൊളുത്തി പരിപാടികള്‍ക്ക് തുടക്കംകുറിച്ചു. യൂണിയന് സെക്രട്ടറി കെ.കെ.പ്രഭാകരന് ജയന്തി സന്ദേശം നല്കി. പി.കെ.വീരഭദ്രന് മുഖ്യപ്രഭാഷണം നടത്തി.പായസദാനം നടത്തി.
കണിയാരം : ശാഖാപ്രസിഡന്റ് സുകുമാരന്റെ അധ്യക്ഷതയില്‍ നടന്ന ജയന്തി സമ്മേളനം എന്‍.ടി.ഗോപാലന്‍മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.എം.എന്‍.സോമന്,വി.യു. ജോയി,ടി.ജി. ഗോപി,ലക്ഷ്മണന്, എം.ജി.ഷിനോജ് എന്നിവര്‍ പ്രസംഗിച്ചു.
എസ്എസ്എല്‍സി, പ്ലസ്ടു ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ആനുമോദിച്ചു.കുട്ടികളുടെ കലാപരിപാടി, പായസദാനം എന്നിവയും ഉണ്ടായിരുന്നു.
വാളാട് : വാളാട് നടന്ന ഗുരുജയന്തി ആഘോഷം ഗംഗാധരന് ഉദ്ഘാടനം ചെയ്തു. ഷാജി അധ്യക്ഷത വഹിച്ചു. ഘോഷയാത്ര,പുഷ്പാര്‍ച്ചന എന്നിവ നടത്തി.
തലപ്പുഴ : തിണ്ടുമ്മലില്‍ പതാക ഉയര്‍ത്തല്‍ ഗുരുവന്ദനം സമൂഹപ്രാര്‍ത്ഥന എന്നിവനടന്നു.കൃഷ്ണന്‍കുട്ടി ,രവി,ബാലന് നേതൃത്വം നല്കി.
തവിഞ്ഞാല്‍ : തവിഞ്ഞാലില്‍ പതാകയുയര്‍ത്തല്‍,ഗുരുപൂജ,പുഷ്പാര്‍ച്ചന എന്നിവയോടുകൂടി ആരംഭിച്ച ജയന്തി സമ്മേളനം യൂണിയന് പ്രസിഡന്റ് ആര്.പുരുഷോത്തമന് ഉദ്ഘാടനം ചെയ്തു. മോഹനന്കുട്ടന്, രമേശ്, മാധവന് എന്നിവര്‍ നേതൃത്വം നല്കി.
പനവല്ലി : പനവല്ലിയല് നടന്ന ഗുരുജയന്തി ആഘോഷം വിജയന് വരകില്‍ ഉദ്ഘാടനം ചെയ്തു. കൃഷ്ണന്‍കുട്ടി,മോഹനന് എന്നിവര്‍ സംസാരിച്ചു.പായസദാനം നടത്തി.
കാട്ടിക്കുളം: കാട്ടിക്കുളത്ത് ഗുരുദേവജയന്തിയോടനുബന്ധിച്ച് ഘോഷയാത്ര ഗുരുപൂജ,എന്നിവ നടത്തി, ജോഷി അധ്യക്ഷതവഹിച്ചു.രാജേന്ദ്രന്‍മാസ്റ്റര്‍,വീരഭദ്രന്,സത്യവ്രതന്, ഗോപിനാഥന്‍മാസ്റ്റര്‍,എന്നിവര്‍ സംസാരിച്ചു.പായസദാനം നടത്തി.
പാല്‍വെളിച്ചം : ഗുരുപൂജ,സമൂഹപ്രാര്‍ത്ഥന, എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിയം കരസ്ഥമാക്കിയവരെ അനുമോദിക്കല്‍ ,തുടങ്ങിയ പരിപാടികളോടെ ഗുരുജയന്തി ആഘോഷിച്ചു.സുഗതന്,രാമചന്ദ്രന് മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.
നിരവില്‍പുഴ : നിരവില്പുഴയില് ഗുരുജയന്തി സമ്മേളനം യൂണിയന് പ്രസിഡന്റ് ആര്.പുരുഷോത്തമന് ഉദ്ഘാടനം ചെയ്തു. പി.കെ. വീരഭദ്രന്,വിജയന്, ഗോപാലന്, രാജന്, ഷണ്മുഖന് , ജയഭാരതി, പുഷ്പന്എന്നിവര് പ്രസംഗിച്ചു.
വെളളമുണ്ട : വെളളമുണ്ട കരിമ്പില്‍, എന്നിവിടങ്ങളില്‍ വിവിധപരിപാടികളോടെ ഗുരുജയന്തി ആഘോഷിച്ചു.
എളളുമന്ദത്ത് നടന്ന ഗുരുജയന്തി ആഘോഷങ്ങളുടെ ഭാഗമായി കലാകായിക മത്സരങ്ങളും ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കലും നടന്നു.
നീര്‍വാരം, പനമരം, കാപ്പുംചാല്‍,കൈപ്പാട്ടുകുന്ന്,തോണിച്ചാല്‍ ശാഖകളിലും ഗുരുജയന്തി ആഘോഷിച്ചു.
കൊയിലേരി : കൊയിലേരിയില്‍ നടന്ന ഗുരുജയന്തി ആഘോഷത്തിന്റെ ഭാഗമായി എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് മൊമെന്റോ വിതരണം നടത്തി.ആര്.പുരുഷോത്തമന് ഉദ്ഘാടനം ചെയ്തു. ടി.കുഞ്ഞികൃഷ്ണന് അധ്യക്ഷത വഹിച്ചു. കെ.കെ.പ്രഭാകരന് ഗുരുസന്ദേശം നല്കി. പികെ.വീരഭദ്രന്, ശ്രീധരന്, ശാന്ത,രാജന് പ്രസംഗിച്ചു.
കേണിച്ചിറ : ശിവഗിരിമഠം ഗുരുധര്‍മ്മ പ്രചാരണ സഭ ജില്ലാ കമ്മിറ്റിയുടെയും സേവാശ്രമത്തിന്റെയും സം യുക്ത നേതൃത്വത്തില്‍ കേ ണിച്ചിറ ശ്രീനാരായണ ഗുരു സേവാശ്രമത്തില്‍ നടന്ന ജയ ന്തി സമ്മേളനം പൂതാടി പ ഞ്ചായത്ത് പ്രസിഡന്റ് രുക്മ ണി സുബ്രഹ്മണ്യന് ഉദ്ഘാട നം ചെയ്തു. സി.കെ. ദിവാക രന്, പഞ്ചായത്തംഗം പി.എം. സുധാകരന്, പി.ആര്. ചന്ദ്രന് തുടങ്ങിയവര്‍ പ്രസ ംഗിച്ചു.
കാക്കവയല്‍ : കല്ലുപാടി എസ്.എന്‍.ഡി.പി ശാഖാ യോഗത്തിന്റെ നേതൃത്വത്തില്‍ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം സി.കെ.ശശീന്ദ്രന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എന്‍ഡോവ്മെന്റ് മംഗല്യ നിധി വിതരണവും നടത്തി. ഗുരുദേവ ജയന്തി സന്ദേശം രാധ റെജി മൂലങ്കാവ് നിര്‍വഹിച്ചു. എസ്.എന്‍.ഡി. പി യൂനിയന്‍ പ്രസിഡന്റ് കെ.ആര്. കൃഷ്ണന് അധ്യക്ഷത വഹിച്ചു. ശാഖ പ്രസിഡന്റ് ടി. അരവിന്ദാക്ഷന് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. വി.കെ.ഗോപി, ഉഷ തമ്പി, ശ്രീദേവി ബാബു, ഡോ. പി. എം.എന്‍. ദാസ്, പി.പി. ഷണ്മുഖന്, സുഭാക്ഷിണി, ടി.എന്‍. പ്രകാശന്, എ.പി. രവീന്ദ്രന് അക്കാളി എന്നിവര്‍ സംസാരിച്ചു. കെ.കെ. സുകുമാരന്‍ നന്ദി പറഞ്ഞു.
കല്‍പ്പറ്റ : ശ്രീനാരായണ ഗുരുദേവന്റെ 162ാമത് ജയന്തി ആഘോഷത്തോടനുബന്ധിച്ച് എസ്.എന്‍.ഡി.പി യോഗം കല്പറ്റ യൂനിയനില്‍ ഗുരു എന്ന വിഷയത്തെ ആസ്പദമാക്കി വിശ്വപ്രകാശം എസ്.വിജയാനന്ദ് പ്രഭാഷണം നടത്തി. പൊതുസമ്മേളനത്തില്‍ കെ.ആര്. കൃഷ്ണന് അധ്യക്ഷത വഹിച്ചു. എം. മോഹനന്, എം. മണിയപ്പന്, സാജന് പൊരുന്നിക്കല്‍, എം.പി.പ്രകാശന്, ശ്രീദേവി ബാബു, അനസൂയ രവി എന്നിവര്‍ സംസാരിച്ചു.
കല്‍പ്പറ്റ : എസ്.എന്‍. ഡി.പി യോഗം കല്പറ്റ യൂനിയന്റെ ആഭിമുഖ്യത്തില്‍ ശ്രീ നാരായണ ഗുരുദേവന്റെ 162ാമത് ജയന്തി വിശേഷാല്‍ ഗുരുപൂജയോടെ ആഘോഷിച്ചു. യൂനിയന്‍ പ്രസിഡന്റ് കെ. ആര്. കൃഷ്ണന്, വൈസ് പ്രസിഡന്റ് എന്‍. മണിയപ്പന്, സെ്രകട്ടറി എം. മോഹനന്, കൃഷ്ണദാസ്, ഓമന മണിയപ്പന്, എം.ആര്. കൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: