കൊളത്തൂര്‍: കൊളത്തൂരില്‍ മോഷണങ്ങള്‍ പതിവാകുന്നു. രണ്ടു മാസത്തിനിടെ മൂന്നിടങ്ങളില്‍ മോഷണം കൂടുതല്‍ മോഷണങ്ങളും തുറന്നിട്ട ജനവാതിലുകള്‍ വഴി. കുറുപ്പത്താല്‍ ടൗണിന്റെ സമീപ പ്രദേശങ്ങളില്‍ മൂന്നു മാസത്തിനിടെ ആഭരണ മോഷണങ്ങള്‍ നടന്നത് മൂന്നിടത്ത്. കൊളത്തൂര്‍ തങ്കത്തേതിന്മോളിലെ കല്ലുപാലത്തിങ്ങള് സക്കീര്‍ ഹുസൈന്റെ ഭാര്യയുടെ കൈയ്യിലെ ആഭരണവും, കണ്ണംതൊടി ലിയാഖത്ത് അലിയുടെ ഉറങ്ങികിടക്കുന്ന കുഞ്ഞിന്റെ കാലില്‍ നിന്നും പാതസരങ്ങളുമാണ് മോഷണം പോയത്. രണ്ടു വീടുകള്‍ക്ക് അകലെയുള്ള ഈ വീടുകളില്‍ നിന്നും രണ്ടു മാസങ്ങള്‍ക്കുള്ളിലാണ് മോഷണം നടന്നിരിക്കുന്നത്. രാത്രി കാലങ്ങളിലെ കഠിനമായ ചൂടിനാല്‍ മിക്ക വീടുകളുടേയും ജനവാതിലുകള്‍ തുറന്നിടുന്ന തക്കം നോക്കിയാണ് കള്ളന്മാര് മോഷണം നടത്തുന്നത്. ഇതേ മാസത്തില്‍ പുന്നക്കാടന്കുളമ്പിലെ ഷറഫുദ്ധീന്റെ വീട്ടില്‍ ഉറങ്ങികിടക്കുന്ന കുഞ്ഞിന്റെ കഴുത്തില്‍ നിന്നും സ്വര്‍ണ്ണ മാലയും മോഷണം പോയിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് ചക്കമ്മത്തൊടി അബ്ദുള്‍ നാസറിന്റെ വീട്ടിലും,അരങ്ങാത്ത് ഹനീഫയുടെ വീട്ടിലും മോഷണശ്രമം നടന്നിരുന്നു. ശ്രദ്ധയില്‍പ്പെട്ട വീട്ടുടമ വാതില്‍ തുറന്ന് പുറത്തു വന്നതോടെ കള്ളന് ഓടി രക്ഷപ്പെട്ടതായും വീട്ടുടമ പറഞ്ഞു. മോഷ്ടാക്കളെക്കുറിച്ച് സമീപ വാസികള്‍ക്ക് സംശയമുണ്ടെങ്കിലും വ്യക്തതയില്ലാത്തതിനാല്‍ കൊളത്തൂര്‍ പോലീസില്‍ പരാതിയും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: