കടുത്തുരുത്തി: മാഞ്ഞുരില്‍ ഇന്നലെയുണ്ടായ പിടിച്ചുപറിക്കേസിലെ പ്രതി ഇഞ്ചായി മോഹനന്‍ (37)നെഅറസറ്റു ചെയ്തു. മാഞ്ഞുര്‍ സൗത്തില്‍ വിവാഹ നിശ്ചയത്തിന് എത്തിയ വടവാതുര്‍ കാലയില്‍വിട്ടില്‍ മുരളിധരന്‍ കോതനല്ലുരില്‍ ബസിറങ്ങി മാഞ്ഞുര്‍-ചാമക്കാല റോഡിലുടെ നടന്നുപോകുബോഴാണ് അക്രമിക്കപ്പെട്ടത്. മുരളിധരനെ അടിച്ചുവീഴ്‌ത്തി പോക്കറ്റിലെ (350) രുപയും മൊബയിലും തിരിച്ചറിയല്‍ കാര്‍ഡുമാണ് പിടിച്ചുപറിച്ചത്. ഉത്രടദിവസം വൈകിട്ട് ആറിനാണ് സംഭവം. പോലിസ് വീട് വളയുന്നസമയം പ്രതി മാതാവിനെ മര്‍ദിക്കുകയായിരുന്നു. പോലിസിനെ ക്കണ്ട് വീട്ടില്‍നിന്നും ഇറങ്ങിയോടിയ ഇയാളെ പോലിസ് പിന്തുടര്‍ന്ന് പടികുടുകയായിരുന്നു. സംഘര്‍ഷത്തില്‍ എസ്‌ഐ കെ.ആര്‍ പ്രശാന്ത് ബിറ്റ്എസ്‌ഐ കെ.കെ. ഷംസുവിന്റെ കൈ കടിച്ചുമുറിച്ചു. ഡൈവര്‍ സന്തോഷിന്റെ വയറിനാണ് ചവിട്ടേറ്റത്. സംഘാംഗങ്ങള്‍ക്കും പരിക്കേറ്റു. മോഹനനെ മജിസ്‌ടേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു
















