മുംബൈ: ലോകത്ത് ഏറ്റവും പ്രതിഫലം പറ്റുന്ന 10 ടെലിവിഷന്‍ താരങ്ങളില്‍ ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും.
11 ദശലക്ഷം ഡോളറില്‍ കൂടുതല്‍ പ്രതിഫലം വാങ്ങുന്ന 10 താരങ്ങളുടെ പട്ടികയില്‍ എട്ടാം സ്ഥാനത്താണ് ക്വാണ്ടികൊ എന്ന അമേരിക്കന്‍ ടെലിവിഷന്‍ പരമ്പരയിലെ താരം പ്രിയങ്ക. ഫോബ്സ് തയ്യാറാക്കിയതാണ് പട്ടിക.
ക്വാണ്ടികോ എന്ന ക്രൈം ത്രില്ലറില്‍ സിഐഎ ഏജന്റ് അലക്സ് പാരിഷിന്റെ വേഷത്തിലാണ് പ്രിയങ്ക. പരമ്പര രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം നടക്കുകയാണ്.
ബേവാച്ച് എന്ന ആദ്യ ഹോളിവുഡ് ചിത്രം ഇറങ്ങാനിരക്കെ, പ്രിയങ്കയുടെ ഈ നേട്ടം വലുതാണ്. അടുത്തിടെ ഓസ്ക്കര്‍ അവാര്‍ഡ്ദാന ചടങ്ങില്‍ അവതാരകയായി പ്രിയങ്ക ശ്രദ്ധേയയായി.
മിനി സ്ക്രീന്‍ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരം സോഫിയ വെര്‍ഗാരയാണ്. 43 ദശലക്ഷം ഡോളറാണ് പ്രതിഫലം.
കൊളംബിയന്‍ നടിയായ സോഫിയ വെര്‍ഗാര അഞ്ചു വര്‍ഷമായി പട്ടികയില്‍ ഒന്നാം സ്ഥാനക്കാരിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: