കൊല്‍ക്കത്ത: സിംഗൂരില്‍ ഏറ്റെടുത്ത ഭൂമി കോടതി ഉത്തരവു പ്രകാരം മടക്കി നല്‍കിത്തുടങ്ങി. അതിനൊപ്പം മുഖ്യമന്ത്രി മമതാ ബാനര്‍ജി ടാറ്റായുമായി പുതിയ പദ്ധതികള്‍ക്ക് നീക്കമാരംഭിച്ചു.
ടാറ്റായ്‌ക്ക് സിംഗൂരിലുണ്ടായ നഷ്ടം നികത്താന്‍ വ്യവസായ ഹബ് ആരംഭിക്കാന്‍ ഭൂമി അനുവദിക്കാനാണ് നീക്കം. പശ്ചിമ മിഡ്‌നാപ്പൂരിലെ ഗോള്‍വോറില്‍ ആയിരം ഏക്കര്‍ ഭൂമിയുണ്ട്.
രഘുനാഥപ്പൂരില്‍ 2600 ഏക്കര്‍ ഭൂമിയുണ്ട്. ഇത് റെയില്‍വേ ഇടനാഴിക്കുള്ളതാണെങ്കിലും ഇതില്‍ 600 ഏക്കര്‍ ഭൂമി വ്യവസായ പാര്‍ക്കിന് ഉപയോഗിക്കാം. ടാറ്റാ സന്നദ്ധമാണെങ്കില്‍ ചര്‍ച്ച തുടങ്ങാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: