ബത്തേരി : കാവേരീ നദീജല പ്രശ്നം രൂക്ഷമായതോടെ കേരളത്തിലെ ഓണാഘോഷ ങ്ങളെയും ഇത് പ്രതികൂലമായി ബാധിച്ചു. ഒരാഴ്ച്ചമുമ്പ് കിലോ ഒന്നിന് 50-60 രൂപാ തോതില്‍ വിറ്റ പൂക്കള്‍ ഇന്നലെ കിലോയ്ക്ക് 400-500 രൂപ നിരക്കിലാണ് വില്‍പ്പന നടന്നത്. മുമ്പ് കര്‍ണ്ണാടകയിലേക്ക് സര്‍വ്വീസ് നടത്തിയിരുന്ന ബസ്സുകളിലും ചെറുവാഹനങ്ങളിലുമായി എത്തിയിരുന്ന പൂക്കള്‍ അവിടെ സമരം ശക്തമായതോടെ വാഹനഓട്ടം നിലച്ചതാണ് വില കുതിക്കാന്‍ കാരണം.
അത്തം തുടങ്ങിയതോടെ കിലോ മാനദണ്ഡമായി വിറ്റിരുന്ന പൂക്കള്‍ ഇന്നലെ നൂറ്ഗ്രാം അടിസ്ഥാനമാക്കിയാണ് വില്‍പ്പന അവസാനിപ്പിച്ചത്. യാത്രാ ബസ്സുകളിലും ചെറുവാഹനങ്ങളിലും എത്തിയിരുന്ന പൂക്കള്‍ കിട്ടാതായതോടെ ചെറുകിട കച്ചവടക്കാര്‍ രംഗം വിട്ടതും വിലക്കുതിപ്പിന് ആക്കം കൂട്ടി. ബത്തേരി ടൗണിലെ ഓണം കച്ചവടത്തെയേും കാവേരി പ്രശ്നം കാര്യമായി ബാധിച്ചുവെന്നാണ് പച്ചക്കറി വ്യാപാരികള്‍ അഭിപ്രായപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: