മീനങ്ങാടി : മുട്ടില്‍ തെക്കുംബാടി കോളനിയിലെ പത്തോളം കുടുംബങ്ങളും ജില്ലയിലെ പ്രമുഖ പോലീസ് മേധാവികളും മീനങ്ങാടി ജനമൈത്രി പോലീസും ചേര്‍ന്നാണ് എസ്.പി. കെ.കാര്‍ത്തിക് ഐ പി എസിന്റെ നേതൃത്വത്തില്‍ വ്യത്യസ്ഥമായ ഈ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്. പിന്നോക്കാവസ്ഥയില്‍ നില്ക്കുന്ന വനവാസിസമൂഹത്തെ മുഖ്യധാരയില്‍ എത്തിക്കുന്നതിനോടൊപ്പം കോളനികളില്‍നിന്നും മദ്യം തുടങ്ങിയ ലഹരി വസ്തുക്കള്‍ തുടച്ചുനീക്കുന്നതിനായും വനവാസിസമുഹത്തിനോട് കൂടുതല്‍ ചേര്‍ന്ന്നില്‍ക്കുക എന്നലക്ഷ്യത്തോടുകൂടിയാണ് പരിപാടി സംഘടിപ്പിച്ചത്. തോരന്‍, അവിയല്‍, പുളിശേരി തുടങ്ങി പത്തൊന്‍പതോളം വിഭവങ്ങളോടെയാണ് ഓണസദ്യ തയാറാക്കിയത് പോലീസുകാര്‍ സദ്യ വിളമ്പി നല്കിയപ്പോള് കയമ എന്ന മുത്തശിയുടെ കണ്ണുനിറഞ്ഞു. ആദ്യമായാണ് തങ്ങള്‍ക്ക് ഇങ്ങനെ ഒരു അനുഭവം എന്നും ജില്ലയിലെ പ്രധാന പോലീസ് മേധാവികള്‍ തങ്ങളോടെപ്പം ഓണസദ്യ ഉണ്ടതും പരിപാടികളില്‍ പങ്കെടുത്തതും തങ്ങള്‍ക്ക് ലഭിച്ച ഒരു അംഗീകാരമാണെന്നും കോളനിനിവാസികള്‍ പറഞ്ഞു. പരിപാടികളോടനുബന്ധിച്ചു എസ്പി പത്ത് കുടുംബങ്ങള്‍ക്കും ഓണസമ്മാനവും നല്കി. ഓണാഘോഷപരിപാടി ഉദ്ഘാടനം എസ്പി കെ.കാര്‍ത്തിക് നിര്‍വഹിച്ചു എ.വി.അഹമ്മദ്(ഗ്രാമപഞ്ചായത്തംഗം) വി.ജി.കുഞ്ഞന്‍(ഡിവൈ എ സ്പി സ്പെപഷ്യല്ബ്രാഞ്ച്) ജി.ജയ്ദേവ് ഐപിഎസ് (എ എസ്പി മാനന്തവാടി) വി.ഭരതന്(ഗ്രാമപഞ്ചായത്തംഗം) കെ.ഡി.ഹരിഹരന്(ഡിവൈ എസ്പി) എം.വി പളനി ( സിഐ മീനങ്ങാടി) കെ.വി രാധാകൃഷ്ണന് (എസ്ഐ മീനങ്ങാടി) എന്നിവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: