മാനന്തവാടി : കമ്മന ശ്രീകൃഷ്ണ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം നടത്തി. ആഘോഷത്തിന്റെ ഭാഗമായി പൂക്കളമത്സരം, കലാകായിക മല്‍സരങ്ങള്‍ എന്നിവ സഘടിപ്പിച്ചു. ആഘോഷപരിപാടി സംഘടനാ കാര്യദര്‍ശി അരുണ്‍ ഉദ്ഘാടനം ചെയ്തു. സമാപനസമ്മേളനത്തില്‍ ഗായത്രി അദ്ധ്യക്ഷത വഹിച്ചു. അരുണ്‍ പ്രഭാഷണം നടത്തി. രവിചന്ദ്രന്‍ സമ്മാനദാനംനിര്‍വഹിച്ചു. ദയാനന്ദ് സ്വാഗതവും അഭിന്വിജയന് നന്ദിയും രേഖപ്പെടുത്തി.
വാരാമ്പറ്റ : ആലക്കണ്ടിക്കു ന്ന് കൈരളി ഗ്രന്ഥാലയത്തി ന്റെ നേതൃത്വ ത്തില്‍ നടത്തി യ ഓണാഘോ ഷപരിപാടിക ളില്‍ പ്രസിഡന്റ് പി.ബാലന് അദ്ധ്യക്ഷത വഹിച്ചു.
മാനന്തവാടി : കുറുക്കന്മൂല വികസന സമിതി വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ഓണാഘോഷം നടത്തി. പൂക്കള നിര്‍മ്മാണം, വടംവലി തുടങ്ങി വിവിധയിനം മത്സരങ്ങള്‍ നടത്തി.
സമാപന സമ്മേളനം മാനന്തവാടി നഗരസഭാ ചെയര്മാന് വി.ആര്.പ്രവീജ് ഉദ്ഘാടനം ചെയ്തു. മത്സരവിജയികള്‍ക്ക് അദ്ദേഹം സമ്മാനങ്ങള്‍ നല്കി. നഗരസഭ കൗണസിലര്‍ ജേക്കബ് സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ചു. മുജീബ് കോടിയാടന്‍, സ്റ്റെര്‍വിന്‍ സ്റ്റാനി, ഹരി ചാലിഗദ്ദ, മിനി വിജയന്, എം.ടി വര്‍ക്കി, സന്തോഷ് കളരിക്കല്‍ എന്നിവര്‍ സംസാരിച്ചു.
മുട്ടില്‍ : കൊളവയല്‍ യംഗ്മെന്‍സ് ക്ലബ് ആന്റ് പ്രതിഭാ ഗ്രന്ഥാലയം സെപ്റ്റംബര്‍ 16, 17 തീയ്യതികളില്‍ ഓണാഘോഷം 2016 സംഘടിപ്പിക്കുന്നു. പരിപാടി പ്രസിഡന്റ് പി.ടി. ചാക്കോ ഉദ്ഘാടനം ചെയ്യും. ചിത്ര രചന, കാരംസ്, പൂക്കളം, ക്രോസ് കണ്ട്രി, ടയര്ഷൂട്ടൗട്ട്, മിഠായി പെറുക്കല്‍, ആനയ്ക്ക് വാലുവരക്കല് തുടങ്ങിയ വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: