പനമരം : മദ്യഷാപ്പിനുമുമ്പില് പായസ വിതരണവുമായി യുവമോര്‍ച്ച. പനമരം ബീവറേജ് ഷാപ്പിനുമുമ്പില് ഉപരോധവും പാല്പായസ വിതരണവുമായി യുവമോര്‍ച്ച പ്രവര്‍ത്തകര്‍.
ഓണനാളുകളില്‍ കേരളത്തില്‍ സമ്പൂര്‍ണ മദ്യനിരോധനം നടപ്പിലാക്കണം എന്നാവശ്യപ്പെട്ട് യുവമോര്‍ച്ച നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് ഉപരോധം തീര്‍ത്തത്. സര്‍ക്കാര്‍ ഓഫീസുകളില്‍ ഓണാഘോഷം വിലക്കിയ പിണറായി സര്‍ക്കാര്‍ ഓണക്കാലത്ത് മദ്യനിരോധനം നടപ്പിലാക്കാന്‍ തയ്യാറകണമെന്നും യുവമോര്‍ച്ച ആവശ്യപ്പെട്ടു.
യുവമോര്‍ച്ച ആവശ്യപ്പെട്ടു. നമ്മുടെ ദേശീയഉത്സവമായ ഓണത്തെ തകര്‍ക്കാനാണ് പിണറായി വിജയന് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കേരളത്തിന്റെ സംസ്ക്കാരികപൈതൃകത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഇത്തരം പ്രവണതകള്‍ അനുവദിക്കുകയില്ലെന്നും പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് അഖില്‍പ്രേം സി പറഞ്ഞു.
ധനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സുനിത ടിസി, എ.പി.ഉദിഷ, മനോജ്, കെ.എ.അജില്‍കുമാര്‍, എന്‍.കെ.രാജീവന്, സുധീഷ്, ഉല്ലാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: