നാടന്‍പാട്ടുകള്‍ അവതരിപ്പിച്ച് മുന്നേറുകയാണ് പൊന്നി തെന്മല. ആയിരത്തിലേറെ വേദികളില്‍ നാടന്‍പാട്ടുകള്‍ അവതരിപ്പിച്ചുകഴിഞ്ഞു. പാടാനുള്ള കഴിവ് പാരമ്പര്യമായിക്കിട്ടിയതാണ്. പൊന്നിയുടെ അച്ഛന്റെ അമ്മ മാവേലിക്കര മാലതി അറിയപ്പെടുന്ന നാടന്‍പാട്ടുകാരിയാണ്. ഉറുകുന്ന് ശ്രീലകത്ത് കൊച്ചുചെറുക്കന്റെയും ചെല്ലമ്മയുടേയും മകളാണ് പൊന്നി.
കലാരംഗത്തേയ്ക്കുള്ള കാല്‍വെയ്പ് പെട്ടന്നായിരുന്നില്ല. ഓണമെത്തിയാല്‍ കിഴക്കന്‍ മേഖലയിലെ വ്യാപാരസ്ഥാപനങ്ങളുടെ പരസ്യം അനൗണ്‍സ് ചെയ്തും പ്രാദേശിക ക്ലബ്ബുകളില്‍ ലളിതഗാനവും മറ്റും അവതരിപ്പിച്ചും അമച്വര്‍ നാടകങ്ങളിലും കൊല്ലം, തിരുവനന്തപുരം കേന്ദ്രമായുള്ള പ്രൊഫഷണല്‍ നാടകങ്ങളില്‍ അഭിനയിച്ചും കഴിവുതെളിയിച്ചു. വിവാഹിതയായ ശേഷമാണ് നാടന്‍പാട്ടുകള്‍ അവതരിപ്പിച്ചുതുടങ്ങിയത്. വീട്ടില്‍ എല്ലാവരും നാടന്പാട്ടുകാരായതിനാല് കളരിയും വീട്ടില്‍തന്നെയായി.
കലാഭവന്‍ മണിയുടെ പാട്ട് തന്മയത്വത്തോടെ, അംഗചലനങ്ങളോടെ വേദിയില്‍ അവതരിപ്പിക്കുന്ന പൊന്നി അതോടെ ‘പൊന്മണി’യായി. ആകാശവാണിയിലും ദൂരദര്‍ശനിലും കലാപരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. പൂപ്പടതുള്ളല്‍, മുടിയാട്ടം, കമ്പടികളി എന്നിവയും അഭ്യസിച്ചിട്ടുണ്ട്. ഇത് വേദിയില്‍ അവതരിപ്പിക്കുന്നതോടൊപ്പം നിരവധി സ്കൂളുകളില്‍ കുട്ടികളെ നാടന്‍പാട്ട് പഠിപ്പിക്കുന്നു. ഭര്‍ത്താവ് സുരേഷ്കുമാറിന്റേയും കുടുംബത്തിന്റേയും പൂര്‍ണപിന്തുണയാണ് ഈ കലാകാരിയെ മുന്നോട്ട് നയിക്കുന്നത്. പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
തെന്മല കേന്ദ്രമാക്കി തായ്മൊഴി നാടന്‍ കലാസമിതി എന്ന പേരിലാണ് പൊന്നി നാടന്‍പാട്ട് അവതരിപ്പിക്കുന്നത്. അംഗന്‍വാടി ടീച്ചര്‍ കൂടിയായ ഇവര്‍ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും മുന്നിട്ടിറങ്ങുന്നു. സ്വന്തം അധ്വാനത്തിന്റെ ഒരു ഭാഗം കാരുണ്യപ്രവര്ത്തികള്ക്കുവേണ്ടി നീക്കിവയ്ക്കുക എന്നതാണ് പൊന്നിയുടെ നയം. ഭാഗവതവും ശ്രുതിശുദ്ധമായി പാരായണം ചെയ്യുന്ന പൊന്നി കലാലോകത്തിന് മുതല്‍ക്കൂട്ടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: