ബാലുശ്ശേരി: ബാലുശ്ശേരി ടൗണിന്റെ ഹൃദയഭാഗത്ത് സംസ്ഥാന പാതയില്‍ രൂപപ്പെട്ട കുഴികള്‍ അടച്ച് ഓട്ടോഡ്രൈവര്‍മാരും മറ്റും മാതൃകയായി. കുഴി രൂപപ്പെട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും സംസ്ഥാന പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു കുഴി അടക്കല്‍. വാഹനങ്ങള്‍ കുഴിയില്‍ ചാടി അപകടം സംഭവിക്കുന്നത് പതിവായിരുന്നു. ഇതോടെയാണ് കഴിഞ്ഞ ദിവസം രാത്രി പോലീസിന്റെ സഹായത്തോടെ സമീപത്തെ ഓട്ടോ ഡ്രൈവര്‍മാരും കച്ചവടക്കാരും ചേര്‍ന്ന് കുഴി കോണ്‍ക്രീറ്റ് നിറച്ച് അടച്ചത്. ഇതോടെയാണ് തിരക്കേറിയ ടൗണില്‍ യാത്ര സുഗമമായത്.
















