പുല്‍പ്പള്ളി : പുല്പള്ളി ശ്രീ വാത്മീകി വിദ്യാനികേതന്റെ നേതൃത്വത്തില്‍ വിജയാ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ യോഗ ശില്‍പ്പശാലയുടെ ഉദ്ഘാടനം പനമരം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ദിലീപ്കുമാര് നിര്‍വഹിച്ചു. പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദുപ്രകാശ് അദ്ധ്യക്ഷത വഹിച്ചു.
പൗരാണിക ഭാരതീയ സംസ്കൃതിയുടെ മഹത്തായ സന്ദേശങ്ങളും തത്വചിന്തകളും പ്രചരിപ്പിക്കുന്നതിനായി ഭാരതീയ സര്‍ക്കാരിന്റെ സാംസ്ക്കാരിക മന്ത്രാലയത്തിന്റെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെഭാഗമായാണ് യോഗ ശില്‍പ്പശാല സംഘടി പ്പിച്ചത്. കലാ-സാംസ്ക്കാരികം, ശാസ്ത്രം, നൈതികം, യോഗ എന്നീ നാല് മുഖ്യവിഷയങ്ങളെ ആധാരമാക്കിയാ ണ് രാജ്യമെമ്പാടും ശില്‍പ്പശാലകള്‍ നടത്തിവരുന്നത്. വിജയ ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ എം.ബി.സുധീന്ദ്രകുമാര്‍, സ്വാഗതസംഘം വൈസ്ചെയര്‍മാന്‍ പത്മനാഭന്, സ്വാഗതസംഘം കണ്‍വീനര്‍ എം. കെ.ശ്രീനിവാസന്, പ്രോഗ്രാം കമ്മറ്റി ചെയര്മാന് ടി.പി.ശശിധരന്, വിദ്യാനികേതന്‍ ജില്ലാ സംയോജകന്‍ രാജമുരളീധരന്‍, എന്നിവര്‍ പ്രസംഗിച്ചു.
ജില്ലയിലെ 20 വിദ്യാലയങ്ങളില്‍നിന്നായി എണ്ണൂറ്റിപതിനാറ് വിദ്യാര്‍ത്ഥികള്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു. യോഗ ആചാര്യന്മാരായ ശ്രീനിവാസന്, അനില്‍ കാഞങ്ങാട്, രജിത സി, ബിനുമോള്‍ ഇ കെ, അല്ലീറാണി, ജോത്സ്ന, എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്കി. സമാപന സഭ പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ.ജെ.പോള്‍ ഉദ്ഘാടനംചെയ്തു. ശ്രീവത്സ ംട്രസ്റ്റ്സെക്രട്ടറി വി.മധു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സംയോജകന്‍ സൂരജ്, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ശോഭനപ്രസാദ്, എം.ബി.നന്ദനന്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: