റിയാദ്: ലോകത്തേറ്റവും ഉയരമുള്ള, ദുബായിയിലെ ബുര്‍ജ് ഖലീഫയില്‍ ഒരു മലയാളിക്കുണ്ട് 22 ഫ്ളാറ്റുകള്‍. പറ്റിയാല്‍ ഇനിയും വാങ്ങും. ബിസിനസുകാരനായ ജോര്‍ജ്ജ് വി നേരേപറമ്പില്‍ പറയുന്നു. ഞാന്‍ സ്വപ്നം കാണാറുണ്ട്, അത് ഒരിക്കലും നിര്‍ത്തുകയുമില്ല. ബുര്‍ജിലെ ഏറ്റവും വലിയ ബിസിനസുകാരനാണ് ജോര്‍ജ്ജ്. നിനക്ക് ബുര്‍ജ് ഖലീഫയില്‍ കയറാന്‍ പോലും പറ്റില്ലെന്ന് ഒരിക്കല്‍ ഒരു സൃഹൃത്ത് പറഞ്ഞു, അതില്‍ നിന്നുള്ള വാശിയാണ് ഫ്ളാറ്റുകള്‍ വാങ്ങിക്കൂട്ടാന്‍ ജോര്‍ജ്ജിന് പ്രേരണയായത്.
2010ല്‍ ബുര്‍ജില്‍ ഫ്ളാറ്റ് വാടകയ്ക്ക് ഉണ്ടെന്ന പരസ്യം കണ്ടാണ് ചെന്നത്. അത് വാടകയ്ക്ക എടുത്ത് അടുത്ത ദിവസം അങ്ങോട്ട് മാറി. ആറു വര്‍ഷം കൊണ്ട്, ജോര്‍ജ്ജ് 22 എണ്ണം വാങ്ങി. അവയില്‍ അഞ്ചെണ്ണം വാടകയ്ക്ക് നല്കി. ബാക്കി നല്ല വാടകക്കാര്‍ക്ക് നല്കാന് ഇട്ടിരിക്കുകയാണ്.
എയര്‍കണ്ടിഷനിംഗ് കോഴ്സ് പഠിച്ച് 1976ലാണ് ജോര്‍ജ്ജ് ഷാര്‍ജയില്‍ എത്തിയത്. ക്രമേണ അവിടെയൊരു ബിസിനസ് സാമ്രാജ്യം, ജിയോഗ്രൂപ്പ് കമ്പനീസ്, തന്നെ കെട്ടിപ്പടുത്തു. പതിനൊന്നാം വയസില്‍, അച്ഛന്റെ പഞ്ഞി ബിസിനസില്‍ സഹായിച്ചു തുടങ്ങിയതാണ് ജോര്‍ജ്ജ്. അപ്പോഴാണ് പഞ്ഞിക്കുരുവില്‍ നിന്ന് പശയുണ്ടാക്കാമെന്ന് കണ്ടെത്തിയത്. ഇങ്ങനെ രാത്രി പകലാക്കി പഞ്ഞിക്കുരു പെറുക്കി പണമുണ്ടാക്കിത്തുടങ്ങി. പിന്നീടാണ് പുളിങ്കുരു വില്‍പ്പന തുടങ്ങിയത്. അതുകൊണ്ട് കാലത്തീറ്റയുണ്ടാക്കാം. ജോര്‍ജ്ജ് പറഞ്ഞു.
മധ്യേഷ്യയിലെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പുകളില്‍ ഒന്നാണ് ജിയോ ഗ്രൂപ്പ്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനു പിന്നില്‍ തൃശൂര്‍ സ്വദേശിയായ ജോര്‍ജ്ജിന്റെ വിദഗ്ധ കരങ്ങളുമുണ്ട്. എസി വില്‍പ്പനയും അറ്റകുറ്റപ്പണിയുമായി 76ല്‍ ഗള്‍ഫിലെത്തിയ ജോര്‍ജ്ജ് 84ലാണ് യുഎഇയില്‍ ജിയോ ഇലക്ട്രിക്കല്‍ ആന്‍ഡ് ട്രേഡിംഗ് കമ്പനി തുടങ്ങിയത്. പിന്നെ ബിസിനസ് വിപുലപ്പെടുത്തി. പതിനാറ് കമ്പനികളാണ് ഉള്ളത്. ആയിരത്തിലേറെ ജീവനക്കാരും.
തൃശൂരിലെ രാഗം സിനിമാ തിയേറ്റര്‍ ജോര്ജ്ജിന്േറതാണ്. ഭാര്യ മോളി ജോര്‍ജ്ജ്. ജിനി സിബി, ജെമി ജോര്‍ജ്ജ്, ജിയോണ്‍ ജോര്‍ജ്ജ് പന്നിവരാണ് മക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: