പുല്‍പ്പള്ളി: വ്യാപാരിവ്യവസായി ഏകോപനസമിതിയുടെ ഓണാഘോഷ പരിപാടികളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി..ഉത്രാടനാളില്‍ രാവിലെ 9 മണിക്ക് പൂക്കള മത്സരത്തോടെയാണ് ആഘോഷങ്ങളുടെ തുടക്കം.തുടര്‍ന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ വൈകുന്നേരം 3.30 ന് ഘോഷയാത്ര ആരംഭിക്കും.തൃശൂര്‍ യുവജന പുലി സംഘത്തിന്റെ പുലിക്കളിയാണ് ഘോഷയാത്രയിലെ പ്രധാന ആകര്‍ഷണം.ജില്ലയിലെ പ്രമുഖ കലാകാരന്മാര് അണിനിരക്കുന്ന ശിങ്കാരിമേള മത്സരം, വയനാട്ടിലെപ്രശസ്ത കളരിസംഘമായ ജി ജി കളരി സംഘത്തിന്റെ കളരിപ്പയറ്റ് , മാവേലിതമ്പുരാന് മത്സരവും പ്രഛന്നവേഷമത്സരവും ഘോഷയാത്രയ്ക്കൊപ്പം അണിനിരക്കും.ഘോഷയാത്രക്ക് ശേഷം എല്ലാ വിഭാഗം കലാകാരന്മാര് ഒരുമിച്ച് നിരന്നുകൊണ്ടുള്ള കലാശക്കൊട്ട്. സമാപനസമ്മേളനത്തില്എംഎല്എ ഐ സി ബാലകൃഷ്ണന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ് കുമാര്‍, പുല്‍പ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് എന്നിവര്‍പങ്കെടുക്കും. സിപി ജോയിക്കുട്ടി,പിസി ടോമി, എന്‍ യു ഉലഹന്നാന്, ജോസ് പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: