വൈത്തിരി : വൈത്തിരി വൈദ്യഗിരി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ക്ഷേത്രനടപ്പന്തല്‍ കാല്‍നാട്ടുകര്‍മ്മം നടത്തി. ചടങ്ങില്‍ ക്ഷേത്ര മേല്‍ശാന്തി സുരേഷ് സ്വാമി മുഖ്യ കാര്‍മ്മികത്വം വഹിച്ചു. രാവിലെ ഗണപതിഹോമത്തോടെ തുടങ്ങിയ വിശ്വഹിന്ദു പരിഷത്ത് ജില്ലാ വര്‍ക്കിംങ് പ്രസിഡന്റ് സുനില്‍ പട്ടയില്‍ ക്ഷേത്രം പ്രസിഡന്റ് ബിജയ്, സെക്രട്ടറി സുകുമാരന്‍ എന്നിവരും മറ്റ്ഭാരവാഹികളും മാതൃ സമിതി അംഗങ്ങളും നിരവധി ഭക്ത ജനങ്ങളും പങ്കെടുത്തു. വൈദ്യഗിരീശന് വിശേഷാല്‍ പൂജയും പ്രസാദവിതരണവും നടന്നു. പരിയാരത്തൊടി സജില്‍, ജയമന്ദിരം ശ്രീധരന്‍നായര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: