മേപ്പാടി: കേരളാ ആദിവാസി സംഘം സമരഭൂമിയില്‍ ഓണകിറ്റ് വിതരണം നടത്തി. വിതരണോദ്ഘാടനം എസ്സി എസ്ടി മോര്‍ച്ച സംസ്ഥാന സെക്രട്ടറി പള്ളിയറ മുകുന്ദന് നിര്‍വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സുബ്രമണ്യന്‍ അദ്ധ്യക്ഷത വഹിച്ചു.
എസ്റ്റേറ്റ് മസ്ദൂര്‍ സംഘം ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റ് എന്‍.പി. ചന്ദ്രന്, ആദിവാസി സംഘം ജില്ലാ സെക്രട്ടറി ബാബു ചുണ്ടകണ്ടി, മണ്ഡലം ജനറല്‍ സെക്രട്ടറി സുരേഷ് കുമാര്‍ ആനേരി, ബിജെപി മേപ്പാടി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. സമരഭൂമി സെക്രട്ടറി മോഹന്‍ദാസ് സ്വാഗതവും, രാജന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: