പുതുക്കാട് : പോലീസ് സ്റ്റേഷനടുത്ത യൂ ടേണിനടുത്ത് സ്കൂട്ടറും അഞ്ച് കാറുകളുമാണ് അപകടത്തില്‍ പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് 12.30 യോടെ ആയിരുന്ന അപകടം നടന്നത്.
സ്കൂട്ടര്‍ യാത്രക്കാരനെ രക്ഷിക്കാന്‍ ബ്രേക്കിട്ട കാറുകളാണ് ഒന്നിന് പുറകില്‍ ഒന്നായി കൂട്ടിയിടിച്ചത്. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലേക്ക് പോയിരുന്നതും കല്യാണത്തിന് പോയിരുന്ന കാറുകളുമാണ് അപകടത്തില്‍പെട്ടത്. സ്കൂട്ടര്‍ യാത്രക്കാരനെ ഇടിച്ച കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു.
സ്കൂട്ടര്‍ യാത്രക്കാരനെ രക്ഷിക്കാനായി ബ്രേക്ക് ചെയ്ത ടവര കാറിന് പിറകില്‍ മറ്റുള്ള കാറുകള്‍ വന്നിടിക്കുകയായിരുന്നു. ടവേരയ്ക്ക് പുറകില്‍ വാഗണര്‍ കാറും, അതിന് പുറകില്‍ ഷവര്‍ലേ സ്പാര്‍ക്ക് കാറും അതിനു പുറകിലായി ഡിസയര്‍ കാറും മറ്റൊരു വാഗണര്‍ കാറുമാണ് ഇടിച്ചത്. നിസാര പരിക്കേറ്റ സ്കൂട്ടര്‍ യാത്രക്കാരനെ പ്രാഥമിക ശുശ്രൂഷ നല്കി. കാര്‍ യാത്രകാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: