മാനന്തവാടി: വാഗ്ദാനങ്ങളുമായി അധികാരത്തിലേറിയ ഇടതു സര്ക്കാര്പെന്ഷന്കാരെ വഞ്ചിച്ചതായി കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് സംഘ് ജില്ലാ സമ്മേളനം ആരോപിച്ചു. തങ്ങള്‍ അധികാരത്തിലെത്തിയാല്‍ പെന്‍ഷന്‍കാര്‍ക്കായി വിവിധ ക്ഷേമ പദ്ധതികള്‍ നടപ്പാക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയവര്‍ ഇപ്പോള്‍ പെന്‍ഷന്‍കാരുടെ അവസ്ഥകള്‍ ഇപ്പോള്‍ കണ്ടില്ലെന്നു നടിക്കുകയാണ്. 70 വയസ്സു കഴിഞ്ഞവര്‍ക്ക് അധിക നിരക്കിലുള്ള പെന്ഷന് അനുവദിക്കുക, പെന്‍ഷന്‍കാര്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കുക, പെന്ഷന് വകുപ്പ് രൂപവത്കരിക്കുക എന്നീ ആവശ്യങ്ങള്‍ സമ്മേളനം ഉന്നയിച്ചു.കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് സംഘ് സംസ്ഥാന സെക്രട്ടറി കെ. സുധീര്‍ യജ്ഞദാസ് ഉദ്ഘാടനം ചെയ്തു. ബി.എം.എസ്. ജില്ലാ പ്രസിഡന്റ് സന്തോഷ്.ജി, പെന്‍ഷനേഴ്സ് സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ.സദാനന്ദന്, എന്‍.ജി.ഒ സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ടി. സുകുമാരന്‍, ആര്.എസ്.എസ് ജില്ലാ സഹസംഘ ചാലക് സി.കെ. ബാലകൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു.ഭാരവാഹികള്‍: സി.പി. വിജയന് (പ്രസി), ഡോ. രാഘവ വാര്യര്‍, കെ.എം. കൊച്ചുകുട്ടന് (വൈസ് പ്രസി), എ.സി. രവീന്ദ്രന് (സെക്ര), കെ.ടി. ബാലകൃഷ്ണന്, ടി. സുദര്‍ശന കുമാര്‍ (ജോ സെക്ര),എ.സി. ബാലഗോപാലന് (ട്രഷ)
പ്രതികരിക്കാൻ ഇവിടെ എഴുതുക: