കല്‍പ്പറ്റ : രാജ്യത്തെ പോലീസ് സംവിധാനം നീതിയുക്തമാകണമെന്ന് ഹിന്ദു ഐക്യവേദി ജില്ലാകമ്മിറ്റി. കേരളത്തിലെ പോലീസ് സ്റ്റേഷനുകള്‍ ഭരിക്കുന്നവരുടെ പാര്‍ട്ടി വളര്‍ത്തുന്നതിനുള്ള ആസ്ഥാനമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. കേസ് അന്വേഷിക്കുന്ന രീതി ചേര്‍ക്കേണ്ട വകുപ്പുകള്‍, പ്രതികള്‍ എന്നിവയെല്ലാം ഭരണപക്ഷ പാര്‍ട്ടിയുടെ ലോക്കല്‍ തലത്തിലുള്ള നേതാക്കളാണ് തീരുമാനിക്കുന്നത്.
രാഷ്ട്രീയക്കാരന്റെ മുന്നില്‍ ഓച്ചാനിച്ചുനില്‍ക്കേണ്ട സാഹചര്യത്തില്‍ നീതി നടപ്പാക്കാന്‍ കഴിയാതെ മാനസികവിഷമത്തിലായ ഒരുപാട് നിയമപാലകരും ഉണ്ട്. നിലനില്‍പ്പിനായി ഉയര്‍ന്ന ഉദ്യോഗസ്ഥര്‍വരെ ഭരണപക്ഷത്തിന്റെ സേവകരായി പ്രവര്‍ത്തിക്കുമ്പോള്‍ സാധാരണപോലീസുകാരന്റെ അവസ്ഥ ദുരിതത്തിലാകും.
കഴിഞ്ഞദിവസം മേപ്പാടി പോളിടെക്നിക്കിലെ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംഭവം ഇതിന് തെളിവാണ്. മേപ്പാടിയില്‍ പോലീസിന്റെ മുന്‍പില്‍വെച്ചാണ് ഭരണപക്ഷ പാര്‍ട്ടിയുടെ വിദ്യാര്ത്ഥിസംഘടനയില്പ്പെട്ടവര് മറ്റുള്ള വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചത്. ഇത് സ്ഥലത്തുണ്ടായ പോലീസ് ഉദ്യോഗസ്ഥനെ അറിയിക്കുകയും തുടര്‍ന്ന് അദ്ദേഹം മര്‍ദ്ദനമേറ്റയാളെ പോലീസ് സ്റ്റേഷനിലെത്തിക്കുകയുമായിരുന്നു. എന്നാല്‍ മര്‍ദ്ദനമേറ്റയാളെ സ്റ്റേഷനില്‍ വീണ്ടും മര്‍ദ്ദിക്കുകയും പ്രതികളെ വിട്ടയക്കുകയുമായിരുന്നു. നീതിയുക്തമല്ലാത്ത ഇത്തരം നടപടികള്‍ ഏറ്റെടുക്കാന്‍ പോലീസിന് ഒരു മനസാക്ഷികുത്തും ഉണ്ടായിട്ടില്ലെന്ന് ഹിന്ദു ഐക്യവേദി കുറ്റപ്പെടുത്തി.
എസ്എഫ്ഐയുടെ അക്രമത്തെതുടര്ന്നുണ്ടായ ഹര്‍ത്താലിന് പഞ്ചായത്ത് ഓഫീസില്‍കയറി അക്രമം കാണിച്ചവര്‍ക്കെതിരെ ഒരു നടപടിയുമെടുത്തിട്ടില്ല. പകരം നിരപരാധികളായ സംഘപരിവാര്‍പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയാണ് പോലീസ് ചെയ്തത്. സംഭവദിവസം സ്ഥലത്തില്ലാത്ത സംഘപ്രവര്ത്തകരെയടക്കമാണ് പ്രതിയാക്കാന്‍ പോലീസ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരത്തില്‍ നിയമപാലകര്‍ക്ക് ചേരാത്ത പ്രവര്‍ത്തനമാണ് പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായികൊണ്ടിരിക്കുന്നതെങ്കില് അങ്ങനെയൊരു സംവിധാനം മേപ്പാടിയില്‍ വേണ്ടെന്നുവെക്കുന്നതിന് തീരുമാനിക്കേണ്ടിവരുമെന്നും നേതാക്കാള്‍ മുന്നറിയിപ്പ് നല്കി. അതിനുള്ള പ്രക്ഷോഭത്തിന് ഹിന്ദുഐക്യവേദി നേതൃത്വം നല്കി.
യോഗത്തില്‍ താലൂക്ക് പ്രസിഡന്റ് മുകുന്ദന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ അദ്ധ്യക്ഷന്‍ സി.പി.വിജയന്, സംഘടനാസെക്രട്ടറി ബാലന്, ഖജാന്‍ജി രവീന്ദ്രന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: