തൃശൂര്‍: തിരുവിഴാംകുന്ന് ഫാമിലെ കന്നുകാലികളില്‍ മനുഷ്യന് പകരാന്‍ സാധ്യതയുളള രോഗം കണ്ടെത്തി. ബ്രൂസെല്ലോസിസ് (മള്‍ട്ടാ പനി) രോഗമാണ് കണ്ടെത്തിയത്.
കന്നുകാലികളിലെ 84 എണ്ണത്തിനാണ് രോഗം കണ്ടെത്തിയത്. രണ്ട് മാസം മുമ്പാണ് കാലികളില്‍ അസുഖ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. തുടര്‍ച്ചയായി ഗര്‍ഭഛിദ്രം ലക്ഷണമുള്ള ഈ ബാക്ടീരിയല്‍ രോഗം കഴിഞ്ഞ മാസം മുതലാണ് തിരുവിഴാംകുന്ന് ഫാമിലെ കാലികളില്‍ വീണ്ടും കാണപ്പെട്ടത്. തുടര്‍ന്ന് കാലികളില്‍ നിന്നും രക്തസാമ്പിള്‍ പരിശോധിച്ചപ്പോഴാണ് ബ്രൂസല്ലോസിസ് രോഗമാണെന്ന് സ്ഥിരീകരിച്ചത്. മനുഷ്യരിലേക്ക് രോഗം പടര്‍ന്നാല്‍ കണ്ടുപിടിക്കാന്‍ വളരെ ബുദ്ധിട്ടാണെന്നതിനാല് പലപ്പോഴുമിത് ഗുരുതരമായ ആരോഗ്യ പ്രശ്നമുണ്ടാക്കും. രോഗം മനുഷ്യന് പകര്‍ന്നാല്‍ ശക്തമായ പനി, അതോടൊപ്പം വിറയലും ശരീര വേദനയും, മാനസിക തളര്‍ച്ചയുമുണ്ടാക്കും.
കഴിഞ്ഞ വര്‍ഷവും തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തില്‍ കാലികള്‍ക്ക് ബ്രൂസെല്ലോസിസ് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവയെ പിന്നീട് ദയാവധത്തിനിരയാക്കുകയും ചെയ്യുന്നു. രോഗം ബാധിച്ച പശുക്കളെ അടുത്ത ആഴ്ച മണ്ണുത്തിയിലെ കാര്‍ഷിക സര്‍വ്വകലാശാല ആസ്ഥാനത്തെത്തിച്ച് ദയാവധം നടത്താനാണ് തീരുമാനം. അതുവരെ പ്രത്യേക ഐസുലേറ്റഡ് ഷെഡുകളിലാണ് ഇവയെ താമസിപ്പിച്ചിരിക്കുന്നത്. സംഭവത്തില്‍ കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ് വിശദീകരണം തേടുകയും ഇവയെ പരിചരിക്കുന്നതിനും കടത്തികൊണ്ടുപോവുന്നതിനും, പാല്, മാംസ്യം എന്നിവ ഉപയോഗിക്കുന്നതിനും, ദയാവധം നടത്തുന്നതിനും കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടും നടപടികളെടുക്കാതിരുന്ന കാര്‍ഷിക സര്‍വ്വകലാശാലയുടെ നടപടി ഗുരുതരമായ വീഴ്ചയാണെന്നാണ് കേന്ദ്ര മൃഗക്ഷേമ ബോര്‍ഡിന്റെ വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: