ഗുരുവിന്റെ തലയറുക്കാന്‍ ആഹ്വാനം ചെയ്ത് ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന ടാബ്ലോ.
ഇരിങ്ങാലക്കുട: ഗുരുവിന്റെ തലയറുക്കാന്‍ ആഹ്വാനം ചെയ്ത് ഓണാഘോഷം. സിപിഎം മുരിയാട് പഞ്ചായത്തില്‍ 2-ാം വാര്‍ഡ് ആനന്ദപുരത്തു നടന്ന ഓണാഘോഷത്തിന്റെ ഘോഷയാത്രയിലാണ് ഗുരുവിന്റെ തലയറുക്കാന്‍ ആഹ്വാനം ചെയ്ത ടാബ്ലോ പ്രദര്‍ശിപ്പിച്ചത്. സിപിഎം വാര്‍ഡ് മെമ്പര്‍ ടി.എം വത്സന് കണ്‍വീനറായി നടത്തിയ വാര്‍ഡ് തല ഓണാഘോഷത്തിലാണ് വിവാദമായ ടാബ്ലോ പ്രദര്‍ശിപ്പിച്ചത്. ജില്ല പഞ്ചായത്ത് മെമ്പര്‍ ടി.ജി.ശങ്കരനാരായണന്, പഞ്ചായത്ത് പ്രസിഡണ്ട് സരള വിക്രമന് തുടങ്ങിയവര്‍ പങ്കെടുത്ത പഞ്ചായത്ത് ഓണാഘോഷത്തിലാണ് ഹിന്ദുവികാരത്തെ വൃണപ്പെടുത്തിയ ടാബ്ലോ പ്രദര്‍ശിപ്പിച്ചത്. ഏകലവ്യാ നീ വിരല്‍ മുറിക്കരുത്, ഗുരുവിന്റെ തലയാണറുക്കേണ്ടത് എന്ന ആഹ്വാനമാണ് ടാബ്ലോയില്‍ പ്രദര്‍ശിപ്പിച്ചത്. ഗുരുശിഷ്യ സങ്കല്പത്തെ വികലമായി അവതരിപ്പിച്ച സിപിഎം നടപടിയില്‍ ബിജെപി പ്രതിഷേധിച്ചു. ഹൈന്ദവവികാരങ്ങളെ വൃണപ്പെടുത്തുന്ന സിപിഎമ്മിന്റെ ധിക്കാരപരമായ നടപടികള്‍ അവസാനിപ്പിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. നേതാക്കളുടെ ആഹ്വാനങ്ങള്‍ അണികള്‍ അതുപോലെ നടപ്പിലാക്കുയാണെന്ന് ബിജെപി കുറ്റപ്പെടുത്തി. പഞ്ചായത്ത് പ്രസിഡണ്ട് മഹേഷ് വെള്ളയത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ മണ്ഡലം ജനറല്‍ സെക്രട്ടറി കെ.സി.വേണുമാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി രവി പുല്ലൂര്‍ സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: