പുല്പള്ളി : ജയശ്രി ഹയര്‍സെക്കണ്ടറി സ്കൂളില്‍ വിപുലമായ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ഓണം വിളമ്പര ഘോഷയാത്ര, ഓണ സദ്യ, പൂക്കള മത്സരം, ഓണപ്പാട്ട് മത്സരം, വടംവലി, വിവിധ ഓണക്കളികള്‍ എന്നിവ ഇതോടനുബന്ധിച്ച് നടത്തി.ഓണം വിളംബര ഘോഷയാത്രയ്ക്ക് മാവേലിതമ്പുരാന്, തിരുവാതിര കളി, മാര്‍ഗ്ഗം കളി, ദഫ് മുട്ട്, കോല്‍ക്കളി, വട്ടം കളി, ചെണ്ടമേളം, വിവിധ നിശ്ചല ദൃശ്യങ്ങള്‍ എന്നിവ മാറ്റുകൂട്ടി. സ്കൂളില്‍ ചേര്‍ന്ന യോഗത്തില്‍ പിടിഎ പ്രസിഡണ്ട് പി.എ. നാസര്‍ അദ്ധ്യക്ഷതവഹിച്ചു. മാനേജര്‍ കെ. ആര്. ജയറാം ഉദ്ഘാടനംചെയ്തു. ഹെഡ്മിസ്ട്രസ് കെ.റാണി വര്‍ഗ്ഗീസ്, പ്രിന്‍സിപ്പല്‍ കെ.ആര്. ജയരാജ്, പി.ടി.എ വൈസ്പ്രസിഡണ്ട് പി.ഉദയകുമാര്‍, മദര്‍ പിടിഎ പ്രസിഡണ്ട് ഷീനസുകു, മണിമഠാപ്പറമ്പ്, സുകുമാരന്‍ കേണിച്ചിറ, റെഓണാഘോഷത്തോടനുബന്ധിച്ച് ജയശ്രി ഹയര്‍സെക്കണ്ടറി സ്കൂളില്‍ നടത്തിയ ഓണം വിളംബര ഘോഷയാത്രജി പോത്തനാമലയില്‍, കെ. പി. ഗോവിന്ദന്‍കുട്ടി, എന്‍. എന്‍. ചന്ദ്രബാബു, പി. ബി ഹരിദാസ്, സിത്താര ജോസഫ്, പി. ജി. ദിനേശ്കുമാര്‍, സജി വര്‍ഗ്ഗീസ് എന്നിവര്‍ ഓണാശംസകള്‍ നേര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: