കല്‍പ്പറ്റ : വിവിധ കലകളില്‍ ശോഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം നല്കുന്ന പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. കുടുംബ വാര്‍ഷിക വരുമാനം 75,000 രൂപയില്‍ കവിയരുത്. സബ് ജില്ലാ കലോല്‍സവത്തില്‍ കഥകളി, ഓട്ടന്തുള്ളല്, ഭരതനാട്യം, കുച്ചുപുഡി, മോഹിനിയാട്ടം എന്നീ ഇനങ്ങളില്‍ പങ്കെടുത്ത് ജില്ലാതല മത്സരങ്ങളില്‍ യോഗ്യത നേടിയവരായിരിക്കണം. താല്പര്യമുള്ളവര് സെപ്തംബര്‍ 17നകം വരുമാന സര്‍ട്ടിഫിക്കറ്റ്, യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, പ്രധാനാധ്യാപകന്റെ ഉപരിപത്രം എന്നിവ സഹിതം വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: