മാനന്തവാടി : ആത്മ വയനാട് ജില്ലാതല പ്രാദേശിക പ്രൊജക്ടില്‍ ഉള്‍പ്പെടുത്തി തിരുനെല്ലി കൃഷിഭവന് പരിധിയില്‍ തിരുനെല്ലി ക്ഷേത്രത്തിനു സമീപം സ്ഥാപിച്ച ജൈവ കാര്‍ഷിക വിപണന ശാലയുടെ ഉദ്ഘാടനവും പ്രകൃതി ജൈവ കര്‍ഷക സ്വാശ്രയ സംഘം ലോഗോ പ്രകാശനവും തിരുനെല്ലി ഒന്നാം വാര്‍ഡ് മെമ്പര്‍ പ്രിയ നിര്‍വ്വഹിച്ചു. പരിപാടിയില്‍ ജൈവ കര്‍ഷകര്‍ സ്വാശ്രയ സംഘം സെക്രട്ടറി സുകുമാരനുണ്ണി സ്വാഗതം പറഞ്ഞു. വയനാട് ആത്മ ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടര്‍ ഡോ.അനില്‍ സക്കറിയ അദ്ധ്യക്ഷത വഹിച്ചു. എക്കോ ഷോപ്പിലെ ആദ്യ ഉത്പന്നം മാനന്തവാടി ആത്മ ബ്ലോക്ക് ടെക്നോളജി മാനേജര്‍ മുഹമ്മദ് ഷഫീഖ് ഏറ്റുവാങ്ങി. ഡോ.കെ.ആശ, സജിത്, രാധാകൃഷ്ണന്, തിരുനെല്ലി കൃഷി ഓഫീസര്‍ ഗുണശേഖരന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: