മീനങ്ങാടി : കേരള പിറവി ദിനത്തില്‍ വയനാടിനെ സമ്പൂര്‍ണ ശുചിത്വ ജില്ലയായി പ്രഖ്യാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ മീനങ്ങാടി പഞ്ചായത്തില്‍ നടന്നു വരുന്നു. ശുചിമുറികളുടെ നിര്‍മാണം ഒക്ടോബര്‍ രണ്ടിനകം പൂര്‍ത്തിയാക്കി നവംബര്‍ ഒന്നിന് ശുചിത്വ ജില്ലയായി പ്രഖ്യാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തില്‍ നടന്നു വരുന്നു.
പഞ്ചായത്തില്‍ 377 ഗുണഭോക്താക്കളെ കണ്ടെത്തുകയും ഭൂരിഭാഗം പേരുമായി നിര്‍മാണ കരാര്‍ ഉണ്ടാക്കി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. നിര്‍മാണവുമായി ബന്ധപ്പെട്ട് പഞ്ചായത്തിലെ കോളനികളില്‍ സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികളുടെ ക്യാമ്പയിനുകളും നടന്നു വരുന്നു. പഞ്ചായത്ത് തലത്തില്‍ ഓഡിഎഫുമായി ബന്ധപ്പെട്ട് മീനങ്ങാടി പഞ്ചായത്ത് പൊതു സ്റ്റേജ് കോമ്പൗണ്ടില്‍ സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികളുടെ സഹായത്തോട് കൂടി ചാര്‍ട്ട് എക്സിബിഷന് പ്രോഗ്രാം നടത്തി. എക്സിബിഷന് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലിസി പൗലോസ് ഉദ്ഘാടനം ചെയ്തു.
അബ്ദുള്‍ ജലീല്‍, പഞ്ചായത്ത് അംഗങ്ങളായ ശോഭ സുരേന്ദ്രന്, ശോഭ സുരേഷ്, സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികളായ സന്ധ്യ, അപര്‍ണ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: