കാസര്‍കോട്: കേരള ഷോപ്സ് ആന്റ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2016-17 വര്‍ഷം വിവിധ വിഷയങ്ങളില്‍ പ്ലസ് വണ്‍ മുതല്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി വരെയുളള (പ്രൊഫഷണല്‍ കോഴ്സുകള്‍ ഉള്‍പ്പെടെ) ഏതെങ്കിലും കോഴ്സുകളില്‍ ചേര്‍ന്ന തൊഴിലാളികളുടെ മക്കള്‍ക്ക് ഈ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാവുന്നതാണ്.
സ്കോളര്‍ഷിപ്പിനുളള അപേക്ഷാഫോറം കേരള ഷോപ്സ് ആന്റ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ എക്സിക്യുട്ടീവ് ഓഫീസറുടെ കാര്യാലയത്തില്‍ ലഭിക്കും. അപേക്ഷാഫോറങ്ങളും വിശദ വിവരങ്ങളും peedika. kerala.gov.in എന്ന വെബ് സൈറ്റിലും ലഭിക്കും. അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം 30 നകം ജില്ലാ ഓഫീസില്‍ ലഭിക്കണം. ഫോണ്‍ 04712 572758, 04994 255110.
പ്രതികരിക്കാൻ ഇവിടെ എഴുതുക: