കാഞ്ഞങ്ങാട്: എല്‍ഡിഎഫ് സര്‍ക്കാറിന്റെ ആധാരങ്ങളുടെ സ്റ്റാമ്പ് ഡ്യൂട്ടി, ഫീസ് വര്‍ദ്ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജില്ലയിലെ ആധാരം എഴുത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ തൊഴിലാളികള്‍ ഓണത്തിന് കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയില്‍ ഒരു ദിവസത്തെ നിരാഹാര സമരത്തിനൊരുങ്ങുന്നു.
നേരത്തെ ഭാഗപത്രം, ദാനാധാരം, ഒഴിമുറി മുതലായ രേഖകള്‍ക്ക് 1000 രൂപയുടെ മുദ്രപത്രവും പരമാവധി 25000 രൂപയുമായിരുന്നു. എന്നാല്‍ ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ ആധാരങ്ങള്‍ക്ക് ഭൂമിയുടെ ന്യായവിലയുടെ മൂന്ന് ശതമാനം സ്റ്റാമ്പ് ഡ്യൂട്ടിയും ഒരു ശതമാനം ഫീസും നിശ്ചയിച്ചു. ഇത് പ്രകാരം 25 ലക്ഷം രൂപ വിലയുള്ള ഭൂമി ആധാരം ചെയ്യണമെങ്കില്‍ ഒരുലക്ഷം രൂപ സര്ക്കാറിലേക്കടക്കണം. മുമ്പാണെങ്കില്‍ 26000 രൂപ മാത്രം മതി. വിലവര്‍ദ്ധനവിന് ശേഷം െആധാരങ്ങള് നടക്കുന്നില്ല. സ്വന്തമായി ആധാരമെഴുതാമെന്ന ഉത്തരവും പിന്‍വലിക്കണമെന്ന് അസോസിയേഷന് ആവശ്യപ്പെടുന്നു.
പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് സുനില്‍കുമാര്‍ കൊട്ടറ, വി.മാധവന് നായര്‍, പി.ആര്.കുഞ്ഞിരാമന്, പി.വി.കുഞ്ഞികൃഷ്ണന് നായര്‍, പി.കെ.കൃഷ്ണന് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: