രാജപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കു വിശ്വസിച്ച് പെന്ഷന് വരുന്നതും കാത്ത് ഉമ്മറപ്പടിയില്‍ കാത്തിരുന്ന നാരായണിക്ക് ഇന്നലെ വരെ പെന്ഷന് ലഭിച്ചില്ല. പെന്ഷന് വിതരണക്കാരെയും കാത്ത് വീട്ടില്‍ നിന്ന് മാറാതെയിരിക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി.
കള്ളാര്‍ പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍പ്പെടുന്ന കരിന്ത്രംകല്ലിലെ നാരായണി(74)ക്ക് പെന്ഷന് നിലവില്‍ ലഭിക്കാതായിട്ട് പത്ത് മാസമായി. അവസാനമായി കള്ളാര്‍ കൃഷി ഭവനില്‍ നിന്ന് 3600 രൂപയുടെ ചെക്ക് നല്‍കിയിരുന്നെങ്കിലും തുക ഇതുവരെ ലഭിച്ചിട്ടില്ല. പനത്തടി സര്‍വ്വീസ് സഹകരണ ബേങ്കിലാണ് നാരായണിക്ക് അക്കൗണ്ട് ഉള്ളത്.
കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ വാര്‍ഡിലാണ് നാരായണി താമസിക്കുന്നത്. ജോലിക്ക് പോകാന്‍ കഴിയാത്ത നാരായണിയുടെ ഭര്‍ത്താവ് നേരത്തെ മരിച്ചിരുന്നു. രണ്ട് പെണ്മക്കളും കല്ല്യാണം കഴിഞ്ഞു. മകളുടെ കൂടെയാണ് താമസം. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നാല്‍ എല്ലാം ശരിയാകുമെന്ന് വിശ്വസിപ്പിച്ച നാരായണിക്ക് ഒന്നും ഇതുവരെ ശരിയായിട്ടില്ല. പെന്ഷന് ശരിയാക്കാമെന്ന് പറഞ്ഞ് വോട്ട് വാങ്ങിയ പഞ്ചായത്ത് പ്രസിഡന്റും ഇവരെ കൈയ്യൊഴിഞ്ഞു. ആശ്രയ പദ്ധതി നടപ്പിലാക്കുന്ന ഓണക്കിറ്റ് ലഭിച്ചിട്ടുണ്ട്. പെന്ഷന് കുടിശ്ശികയെങ്കിലും ലഭിച്ചാല്‍ മതിയെന്ന് നാരായണി പറയുന്നു. പെന്ഷന് വരുമെന്ന് പ്രതീക്ഷ മാത്രമാണ് ഓണത്തിന് നാരായണിക്ക് കുട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: