കോട്ടയം: ഗൗഢസാരസ്വത ബ്രാഹ്മണരുടെ ആത്മീയ ഗുരുസുധീന്ദ്രതീര്‍ത്ഥ സ്വാമിയുടെ സമാധിസ്ഥലമായ ഹരിദ്വാര്‍ വ്യാസാശ്രമത്തില്‍ പ്രതിഷ്ഠിക്കാനുള്ള ആഞ്ജനേയ വിഗ്രഹം വഹിച്ചുകൊണ്ടുള്ള രഥയാത്രയ്‌ക്ക് ഇന്ന് വൈകിട്ട് 7ന് താഴത്തങ്ങാടി തിരുമല ദേവസ്വം വെങ്കടാചലപതി ക്ഷേത്രത്തില്‍ സ്വീകരണം നല്‍കും. കോട്ടയം ജില്ലയിലെ ചങ്ങനാശേരി, കോട്ടയം, ആര്‍പ്പൂക്കര, ഏറ്റുമാനൂര്‍, വൈക്കം എന്നീ ജിഎസ്ബി സമാജങ്ങളില്‍ സ്വീകരണം നല്‍കും. കൊച്ചിയില്‍നിന്നും പ്രയാണം ആരംഭിച്ച് വിവിധ ക്ഷേത്രങ്ങളിലേയും ജിഎസ്ബി സമാജങ്ങളിലേയും സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി 25ന് മഞ്ചേശ്വരം ശ്രീമദ് അനന്തേശ്വര്‍ ക്ഷേത്രത്തില്‍ എത്തിച്ചേരും. വിവിധ സംസ്ഥാനങ്ങളിലെ രഥപ്രയാണത്തിന് ശേഷം ജനുവരി 1ന് ഹരിദ്വാര്‍ ശ്രീവാസശ്രമത്തില്‍ സമാധിസ്ഥലത്ത് പ്രഥമപുണ്യതിഥിയോട് അനുബന്ധിച്ച് ആജ്ഞനേയ പ്രതിഷ്ഠ നടക്കും.















