മരങ്ങാട്ടുപള്ളി: ലേബര്‍ ഇന്‍ഡ്യാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 9,10 തീയതികളില്‍ കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട കലാലയങ്ങളിലെ അധ്യാപക, വിദ്യാര്‍ത്ഥി പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് മാതൃക ഐക്യരാഷ്‌ട്രസഭ സംഘടിപ്പിക്കും. മുന്‍ യു.എന്‍. പ്രതിനിധിയും, അമേരിക്കന്‍ അംബാസിഡറുമായിരുന്ന റ്റി. പി. ശ്രീനിവാസന്‍ മാതൃക ഐക്യരാഷ്‌ട്രസഭ നയിക്കും. ഒരു ലോകം, ഒരു രാജ്യം, ഒരു ജനത എന്ന വിശ്വദര്‍ശനം യുവമനസ്സുകളില്‍ വിളംബരം ചെയുകയെന്നതും ലോകക്ഷേമത്തിനായും, സമാധാനത്തിനായും സ്ഥാപിതമായ ഐക്യരാഷ്‌ട്ര സഭയുടെ പ്രവര്‍ത്തന രീതിയും വര്‍ത്തമാനകാല പ്രസക്തിയും നേരിട്ട് ബോധ്യപ്പെടുത്തുകയുമാണ് ഈ നവസംരംഭം കൊണ്ട് ലേബര്‍ ഇന്ത്യ മുന്നോട്ടുവയ്‌ക്കുന്നത്. മരങ്ങാട്ടുപള്ളി ലേബര്‍ ഇന്ത്യ ഹില്‍സിലുള്ള കണ്‍വെന്‍ഷന്‍ സെന്ററില്‍ മാതൃക യു. എന്‍. ആവിഷ്‌കരിക്കുന്നത്.
















