കിടങ്ങൂര്‍: കേരളത്തിന്റെ തനത് സംസ്‌ക്കാരത്തിനും ആചാരങ്ങള്‍ക്കുമെതിരെയുള്ള സിപിഎം കടന്നുകയറ്റമാണ് ഓണാഘോഷ നിയന്ത്രണമെന്ന് ബിജെപി മദ്ധ്യമേഖല പ്രസിഡന്റ് അഡ്വ. നാരായണന്‍ നമ്പൂതിരി പറഞ്ഞു. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള പാര്‍ട്ടിതന്ത്രം മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു. ഓണാഘോഷ നിയന്ത്രണത്തില്‍ പ്രതിഷേധിച്ച് മഹിളാമോര്‍ച്ച കിടങ്ങൂര്‍ സബ്‌രജിസ്ട്രാര്‍ ഓഫീസിന് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധപൂക്കളം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ആരുടെ ജന്മദിനമാഘോഷിക്കുമെന്നറിയാന്‍ ജ്യോതിഷനെ തേടേണ്ട അവസ്ഥയിലാണ് സിപിഎം. ജില്ലാ വൈസ്പ്രസിഡന്റ് ശാന്തി ഗോപാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. മഹിളാമോര്‍ച്ചാ ജില്ലാസെക്രട്ടറി ദീപാസുരേഷ്, ഗ്രാമപഞ്ചായത്തംഗം ബിന്ദുരമേഷ്, ബിജെപി പഞ്ചായത്ത് പ്രസിഡന്റ് പി.വി. ചന്ദ്രന്‍, ജനറല്‍സെക്രട്ടറി മഹേഷ്‌കുമാര്‍, കെ.ആര്‍ സുകുമാരന്‍, കെ.കെ. റജിമോന്‍, പി.ജി. സുരേഷ്, ബിജു കാരുവള്ളില്‍ തുടങ്ങിയവര്‍ സംസാരിച്ചു.















