കറുകച്ചാല്‍: കേരള വണികവൈശ്യസംഘം കറുകച്ചാല്‍ ശാഖാ വാര്‍ഷികവും കുടുംബസംഗമവും ഓണാഘോഷപരിപാടികളും 11ന് രാവിലെ 8.—30 മുതല്‍ നെത്തല്ലൂര്‍ കാര്‍ത്തിക ഓഡിറ്റോറിയത്തില്‍ നടക്കും. കലാകായികമത്സരങ്ങള്‍, അത്തപ്പൂക്കളം, ഓണസദ്യ, പൊതുസമ്മേളനം എന്നിവയുണ്ടാകും. പൊതുസമ്മേളനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഡോ. എന്‍. ജയരാജ് മുഖ്യാതിഥിയാകും സമ്മേളനത്തിന് ശേഷം ഗാനമേളയുമുണ്ട്.















