പുല്പള്ളി : ജയശ്രിആര്ട്ട്സ് ആന്റ്സയന്‍സ് കോളേജിന്റെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി ഇരുളംകോളനിയില് ഓണക്കിറ്റുകള്‍ വിതരണം നടത്തി. പൂതാടിപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ്കമ്മറ്റി ചെയര്മാന് ടി.ആര്. രവി ഉദ്ഘാടനംനിര്‍വ്വഹിച്ചു. സി.കെ. രാഘവന് മെമ്മോറിയല്എജ്യൂക്കേഷണല് ചാരിറ്റബിള്‍ട്രസ്റ്റ് ചെയര്മാന് കെ.ആര്. ജയറാം അദ്ധ്യക്ഷത വഹിച്ചു. ജയശ്രികോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ.പ്രേംജി ഐസക് ചടങ്ങില്‍ ഓണസന്ദേശം നല്കി. സികെആര്‍എം ട്രസ്റ്റ്സെക്രട്ടറി കെ.ആര്. ജയരാജ്, ഒ.പി. ഗോപാലന്, ജിസോ, മിനി റോബിന്, കെ.എംപൗലോസ്, എ.എസ്. നാരായണന് എന്നിവര്‍ സംസാരിച്ചു. കോളേജ് യൂണിയന് ഭാരവാഹികളായ അനന്തു, ബിനു, അഞ്ജന, പി. റാഷിദ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: