കമ്പളക്കാട് : മടക്കിമല പോക്കാട്ട് സജീവന്റെ റോഡ്വീലര് ഇനത്തില്‍പ്പെട്ട നായ വെള്ളിയാഴ്ച രാത്രി മോഷണം പോയി. രണ്ട് വയസുള്ളതാണ് 50 കിലോ തൂക്കമുള്ള നായ. ഇതിനു 35,000 രൂപ വിലമതിക്കുമെന്ന് സജീവന് കമ്പളക്കാട് പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. ശനിയാഴ്ച രാവിലെയാണ് മോഷണം വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ചങ്ങലയിലിട്ടിരുന്ന നായയ്ക്ക് കിടക്കാന്‍ വിരിച്ചിരുന്ന ചാക്കും കാണാതായി. ആഹാരത്തില്‍ മരുന്നുനല്‍കി മയക്കിയ നായയെ ചാക്കിലാക്കി കടത്തിയെന്നാണ് കരുതുന്നതെന്ന് സജീവന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: