പൊങ്ങിനി : സെപ്റ്റംബര്‍ 17,18 തീയതികളില്‍ ഗുരുവായൂരില്‍ നടക്കുന്ന യോഗക്ഷേമസഭയുടെ 40ാമത് സംസ്ഥാന വാര്‍ഷിക സമ്മേളനം വന്‍ വിജയമാക്കുന്നതിന് പൊങ്ങിനി വിഘ്നേശ്വര സംസ്കൃത കോളേജില്‍ ചേര്‍ന്ന യോഗക്ഷേമസഭ ജില്ലാ നിര്‍വ്വാഹക സമിതി തീരുമാനിച്ചു. സമ്മേളന നിധി സമാഹരണത്തിന്റെ ഉദ്ഘാടനം തിരുനെല്ലി ക്ഷേത്രം മേല്‍ശാന്തി ഇ. എന്‍. കൃഷ്ണന് നമ്പൂതിരിയില്‍ നിന്നും സ്വീകരിച്ചുകൊണ്ട് പ്രസിഡണ്ട് ഏറാഞ്ചേരി നാരായണന് നമ്പൂതിരി നിര്‍വ്വഹിച്ചു.
യോഗത്തില്‍ പ്രസിഡണ്ട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി മരങ്ങാട് കേശവന് സ്വാഗതവും, സംസ്ഥന സമിതി പ്രതിനിധി ഈശ്വരന് മാടമന, പുതിയില്ലം ഗോവിന്ദന്, സുരേന്ദ്രന്, സുബ്രഹ്മണ്യന് സ്വാമി, മാധവന്, ശാന്ത എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: