കല്‍പ്പറ്റ : ഡിപിസി മുന്‍പാകെ പദ്ധതി സമര്‍പ്പിക്കാന്‍ കഴിയാത്ത പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിന്റെ പദ്ധതി വിഹിതത്തിന്റെ അഞ്ച് ശതമാനം നഷ്ടപ്പെട്ടു. പ്രസിഡന്റിന്റെ ഉദാസീനത കാരണമാണ് ഇത്തരത്തില്‍ ജനങ്ങളിലെത്തേണ്ട അഞ്ച് ശതമാനം തുക നഷ്ടപ്പെട്ടതെന്നും ഇതിന് കാരണക്കാരനായ പ്രസിഡന്റ് തത്സ്ഥാനം രാജിവെക്കണമെന്നും പടിഞ്ഞാറത്ത പഞ്ചായത്തിലെ പ്രതിപക്ഷാംഗങ്ങള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പഞ്ചായത്ത് ഭരണസമിതി കെടുകാര്യസ്ഥതയുടെ പര്യായമായി മാറിയിരിക്കുകയാണ്. മുമ്പ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പേര് പറഞ്ഞ് പഞ്ചായത്തിന്റെ കന്നി ബജറ്റ് തന്നെ അവതരിപ്പിക്കാതെ അംഗീകാരം നേടിയെടുത്ത ഭരണസമിതിയാണ് നിലവിലുള്ളത്. ഇത്തരത്തില്‍ ജനങ്ങളോടുള്ള ഉത്തരവാദിത്തങ്ങള്‍ മറന്ന് പ്രവര്‍ത്തിക്കുന്ന പ്രസിഡന്റാണ് പടിഞ്ഞാറത്തറയിലേത്. ഡി പിസിക്ക് പദ്ധതി സമര്‍പ്പിക്കാതെയും പ്രസിഡന്റ് ഒളിച്ചോട്ടം നടത്തുകയാണ്. ഇടതുപക്ഷം പഞ്ചായത്ത് ഭരിച്ചപ്പോഴൊക്കെ പഞ്ചായത്തിന്റെ അവസ്ഥ ഇത്തരത്തിലാണ്. നിലവില്‍ പഞ്ചായത്തില്‍ ഓട്ടോ ഹാള്‍ട്ടിംഗ് പെര്‍മിറ്റിനായി 27 ആളുകള്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്ക് പെര്‍മിറ്റ് അനുവദിക്കാന്‍ പ്രസിഡന്റ് വിമുഖത കാണിക്കുകയാണ്. വൈസ് പ്രസിഡന്റ് അടക്കമുള്ള ഒന്‍പത് പേര് പഞ്ചായത്ത് സെക്രട്ടറി മുന്‍പാകെ സമര്‍പ്പിച്ച നിവേദനത്തി ല്‍ ഈ ആളുകള്‍ക്ക് പെര്‍മിറ്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നടപടിയുണ്ടായില്ല. ഓഗസ്റ്റ് 30ന് രാവിലെ 11ന് പ്രസിഡന്റ് ഭരണസമിതി യോഗം വിളിച്ചിരുന്നു. അംഗങ്ങളെല്ലാം യോഗത്തിന് എത്തിയിട്ടും പ്രസിഡന്റ് എത്തിയില്ല. തനിക്ക് മറ്റൊരു യോഗമുണ്ടായിരുന്നെന്നാണ് ഇതിന് പ്രസിഡന്റ് നല്കിയ മറുപടി. അന്ന് ഉച്ചക്ക് മൂന്നിന് ശേഷമാണ് പ്രസിഡന്റ് ഓഫിസിലെത്തിയത്. പിറ്റേദിവസം തലേന്നത്തെ തീയതിയില്‍ ഭരണസമിതി യോഗം ചേര്‍ന്നു. വൈസ് പ്രസിഡന്റ് അടക്കമുള്ളവര്‍ രേഖാമൂലം ആവശ്യപ്പെട്ട ഹാള്‍ട്ടിംഗ് പെര്‍മിറ്റ് വിഷയവും യോഗത്തില്‍ ഉള്‍പ്പെടുത്തി. എന്നാല്‍ അജണ്ട ചര്‍ച്ച ചെയ്യാ ന് സമയം പ്രസിഡന്റ് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. നടന്നുകൊണ്ടിരുന്ന യോഗം പോലും പിരിച്ചുവിടാതെയാണ് പ്രസിഡന്റ് ഇറങ്ങിപ്പോയത്. പെര്‍മിറ്റ് ചര്‍ച്ചക്ക് വന്നാല്‍ പാര്‍ട്ടിയിലെ തന്നെ അംഗങ്ങള്‍ തനിക്കെതിരാവുമെന്ന ഭീതിയാണ് പ്രസിഡന്റ് യോഗത്തില്‍നിന്ന് ഇറങ്ങിപ്പോകാ ന് കാരണമെന്നും യുഡിഎഫ് അംഗങ്ങള്‍ ആരോപിച്ചു. ഓട്ടോ പെര്‍മിറ്റുമായി ബന്ധപ്പെട്ട് അടിയന്തിര യോഗം വേണമെന്ന് ആവശ്യപ്പെട്ട് സെപ്തംബര്‍ മൂന്നിന് പഞ്ചായത്ത് അംഗങ്ങള്‍ നോട്ടീസ് നല്‍കിയെങ്കിലും ഒന്‍പതാം തീയതിയാണ് മീറ്റീങ്ങ് വിളിച്ചത്. ഇതിനിടെ കഴിഞ്ഞ ഭരണസമിതി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലായി 270 ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റ് നല്‍കിയതില്‍ നിയമലംഘനം നടന്നെന്ന് കാണിച്ച് സിഐടി യു യൂണിയനിലുള്ള ഒരാള്‍ കോടതിയെ സമീപിച്ചു. അതോടെ പെര്‍മിറ്റ് അനുവദിക്കാന്‍ സാധിക്കാത്ത സ്ഥിതിയുമായി. സ്ഥാനം തെറിക്കുമെന്ന ഭീതിയിലാണ് പ്രസിഡന്റ് മുന്‍കയ്യെടുത്ത് ഇത്തരത്തിലൊരു കേസ്ഫയല്‍ ചെയ്യിച്ചതെന്നും പ്രതിപക്ഷാംഗങ്ങള്‍ ആരോപിച്ചു. പഞ്ചായത്തിലെ വികസന പദ്ധതികള്‍ ഡിപിസിക്ക് സമര്‍പ്പിക്കേണ്ട അവാസാന തീയതിയിലും തന്റെ രാഷ്ട്രീയ ലാഭത്തിന്വേണ്ടി ശ്രമം നടത്തിയ പ്രസിഡന്റ് നഷ്ടപ്പെടുത്തിയത് ജനത്തിന് ലഭിക്കേണ്ട 15 ലക്ഷത്തിലധികം രൂപയാണെന്നും പഞ്ചായത്തംഗങ്ങള്‍ പറഞ്ഞു.
16അംഗങ്ങളുള്ള പഞ്ചായത്തിലെ ഒന്‍പതംഗങ്ങള്‍ ഒപ്പിട്ട അജണ്ട പാസാക്കാന്‍ സാധിക്കാത്ത പ്രസിഡന്റിന് ഭൂരിപക്ഷം നഷ്ടപ്പെട്ടിരിക്കുകയാണ്. ഇക്കാരണത്താല്‍ തല്‍സ്ഥാനത്ത്നിന്ന് രാജിവെച്ചൊഴിയാന്‍ പ്രസിഡന്റ് തയ്യാറാകണമെന്നും പഞ്ചായത്തംഗങ്ങളായ ഹാരിസ് കണ്ടിയന്‍, സി.ഇ. ഹാരിസ്, ജോസഫ് അച്ചുമാരിയില് എന്നിവര്‍ പത്ര സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: