തവനൂര്‍: ബാലമന്ദിരത്തില്‍ കഴിയുന്ന സനൂപിന് ഇടപെടല്‍ മൂലം പണയത്തിലായി നഷ്ടപ്പെടുമായിരുന്ന ഭൂമിയും വീടും തിരിച്ചു കിട്ടി. ഇതിനുള്ള തുകയുടെ ചെക്ക് ജില്ലാ കലക്ടര്‍ എ.ഷൈനമോള്‍ സനൂപിന് കൈമാറി. ഇപ്പോള്‍ പ്ലസ് വണ്‍ ക്ലാസില്‍ പഠിക്കുന്ന സനൂപിനോട് ഇഷ്ടപ്പെട്ട വിഷയമേതെന്ന് ജില്ലാ കലക്ടര്‍ ചോദിച്ചപ്പോള്‍ ഗാന്ധിസം എന്നാണ് പറഞ്ഞത്. സമൂഹത്തിന് മാത്യകയാവുന്ന രീതിയില്‍ നല്ല രീതിയില്‍ പഠിച്ച് മുന്നേറാന്‍ ജില്ലാ കലക്ടര്‍ സനൂപിനോട് ആവിശ്യപ്പെട്ടു.
അമ്മയും സനൂപും മാത്രമുള്ള വീട്ടില്‍ 2014ല്‍ അമ്മയുടെ മരണത്തോടെ സനൂപ് ഒറ്റപ്പെട്ടു പോകുകയായിരുന്നു. തുടര്‍ന്ന് സാമൂഹിക നീതി വകുപ്പ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് ഇടപ്പെട്ട് സനൂപിനെ ബാലമന്ദിരത്തിലേക്ക് കൊണ്ടുപോയിരുന്നു. തുടര്‍ന്ന് ചില്‍ഡ്രന്‍സ് വെല്‍ഫയര്‍ യൂണിറ്റ് പ്രവര്‍ത്തകര്‍ കുട്ടിയുടെ വീടും സ്ഥലവും അന്വേഷിച്ചപ്പോഴാണ് 12 വര്‍ഷം മുമ്പ് വീടിന്റെ അറ്റകുറ്റപണികള്‍ക്കായി കൊണ്ടോട്ടി പ്രാഥമിക സഹകരണ കാര്‍ഷിക വികസന ബാങ്കില്‍ വീടിന്റെ ആധാരം പണയം വെച്ചതായി മനസ്സിലാക്കിയത്. ബാങ്കില്‍ നിന്നും 40000 രൂപയാണ് സനൂപിന്റെ അമ്മ എടുത്തിരുന്നത്. തുടര്‍ന്ന് ബാങ്ക് കുടിശിക കണ്ടെത്താനുള്ള ശ്രമം നടത്തുകയും ബാധ്യതയായ 86913 രൂപ സാമൂഹിക നീതി വകുപ്പ് സംയോജിത ബാലസംരക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്‍കുകയും ചെയ്തു. കലക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ സമീര്‍ മച്ചിങ്ങല്‍, ജില്ലാ സാമൂഹിക നീതി ഓഫീസര്‍ കെ.വി.സുഭാഷ്കുമാര്‍, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മെമ്പര്‍ കെ.പി.ഷാജി, കൗണ്‍സിലര്‍ ഇ.കെ.മുഹമ്മദ് ഷാ, സോഷല്‍ വര്‍ക്കര്‍ ഫസല്‍ പുള്ളാട്ട്, ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ട് എം.സി.മോളി കൊണ്ടോട്ടി പ്രാഥമിക ഗ്രാമ കാര്‍ഷിക വികസന ബാങ്ക് ചെറുകാവ് ബ്രാഞ്ച് സൂപ്പര്‍ വൈസര്‍ ശങ്കരനാരായണന്, പ്രസിഡന്റ് സക്കീര്‍, സെക്രട്ടറി ജയചന്ദ്രന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: