നിലമ്പൂര്‍: ചാലിയാര്‍ പുഴയില്‍ കാണാതായ മുതുകാട് കോളനിയിലെ പാടത്ത്പുലയന്‍ സുകുമാരന്‍(45) പുള്ളാളി ശങ്കരന്(53) എന്നിവര്‍ക്കായുള്ള തിരച്ചില്‍ രണ്ടാം ദിവസവും തുടരുകയാണ്.
പെരിന്തല്‍മണ്ണ, നിലമ്പൂര്‍, മലപ്പുറം ഫയര്‍ ഫോഴ്സ് യൂണിറ്റുകളും നിലമ്പൂരിലെ എമര്‍ജെന്‍സി റസ്ക്യൂ ഫോഴ്സിന്റെ വളണ്ടിയര്‍മാരും പോലീസ്, റവന്യു വകുപ്പ് എന്നിവര്‍ തിരച്ചിലിന് നേതൃത്വം നല്കുന്നു. പി.വി. അന്‍വര്‍ എം.എല്‍എ അപകട സ്ഥലം സന്ദര്‍ശിച്ച ശേഷം മുഖ്യമന്ത്രി പിണറായി വിജയനുമായി ബന്ധപ്പെട്ടതിന്റെ ഫലമായി കോട്ടയത്ത് നിന്നുള്ള മുങ്ങല്‍ വിദഗ്ധര്‍ രാത്രിയില്‍ പ്രത്യേക പ്രകാശസംവിധാനത്തിന്റെ സഹായത്തോടെ തിരച്ചില്‍ നടത്തും. തഹസില്‍ദാര്‍ പി.പി. ജയചന്ദ്രന്, നിലമ്പൂര്‍ എസ്.ഐ. മനോജ് പറയറ്റ, നിലമ്പൂര്‍ വില്ലേജ് ഓഫീസര്‍ അല്ലി എന്നിവരും തിരച്ചില്‍ സ്ഥലത്തുണ്ട്.
രാഷ്ട്രീയപാര്‍ട്ടി നേതാക്കന്മാര്, ജനപ്രതിനിധികള്‍ തുടങ്ങിയവരും സ്ഥലത്തെത്തിയിട്ടുണ്ട്. വായു നിറച്ച ബോട്ടുകളും തോണിയും കൃത്രിമശ്വസന സഹായികളും ലൈഫ്ബോയും ശക്തിയേറിയ ലൈറ്റുകളും അടക്കം ആധുനീക സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് തിരച്ചില്‍ തുടരുന്നത്. പാറയിടുക്കുകള്‍ ഏറെയുള്ള സ്ഥലമായതിനാലാണ് തിരച്ചില്‍ നടത്തുന്നതിന് തടസ്സമാകുന്നത്. എന്നാല്‍ വെള്ളിയാഴ്ച ഉച്ചയോടെ തിരച്ചില്‍ മന്ദഗതിയില്‍ ആയതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ പ്രതിഷേധവുമായി രംഗത്ത് വന്നത്.
കോളനി നിവാസികള്‍ ആയതുകൊണ്ടാണ് അധികൃതര്‍ തിരച്ചിലിന് ഉദാസീനത കാണിക്കുന്നത് എന്നായിരുന്നു ഇവരുടെ ആക്ഷേപം. ഏറെ വൈകിയും തിരച്ചില്‍ തുടരുകയാണ്. പൊന്നാനി, തിരൂര്‍ ഫയര്‍ ഫോഴ്സ് യൂണിറ്റുകളിലെ അംഗങ്ങളും തിരച്ചിലിനായി എത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: