രാമപുരം: ഓണക്കാലമായതോടെ ന്യായവിലയ്‌ക്ക് സാധനങ്ങള്‍ വാങ്ങി ഓണം ആഘോഷിയ്‌ക്കുവാന്‍ മാവേലി സ്റ്റോറിലെത്തുന്ന പാവപ്പെട്ട ബിപിഎല്‍ ലിസ്റ്റില്‍ പെട്ട ഉപഭോക്താക്കള്‍ക്ക് ഇരുട്ടടി.
സര്‍ക്കാര്‍ സൗജന്യമായി വിതരണം ചെയ്യുമെന്നറിയിച്ച ഓണകിറ്റില്‍ നിന്നും പലസാധനങ്ങളും കാണാനില്ലെന്ന്. അരി, തെയില, മുളക് തുടങ്ങിയ സാധനങ്ങള്‍ ഉള്‍പ്പെട്ട കിറ്റാണ് ജനങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന് അറിയിച്ചിരുന്നത്. മാവേലി സ്റ്റോറില്‍ നിന്നും ലഭിക്കുന്ന കിറ്റുകളില്‍ തെയില ഉണ്ടെങ്കില്‍ മുളക് കാണാനില്ല. മുളകുണ്ടെങ്കില്‍ തേയില കാണാനില്ല.
ആവശ്യസാധനങ്ങള്‍ വിലകൊടുത്ത് വാങ്ങുവാന്‍ ചെന്നാലും മാവേലി സ്റ്റോറുകളില്‍ ഇല്ല എന്ന പതിവ് പല്ലവി മാത്രം. ജീവനക്കാര്‍ കരിഞ്ചന്തയില്‍ സാധനങ്ങള്‍ മറിച്ച് വില്‍ക്കുന്നതാണ് ഇതിന് കാരണമെന്ന് ജനങ്ങള്‍ പറയുന്നു. രാമപുരത്തെ മാവേലി സ്റ്റോറില്‍ ഓണകിറ്റില്‍ സാധനങ്ങള്‍ കുറവുള്ളതിനെ ചോദ്യംചെയ്ത നാട്ടുകാരോട് സ്റ്റോക്ക് തീര്‍ന്നതാണ് വരുന്നതനുസരിച്ച് വിതരണം ചെയ്യുമെന്നാണ് ജീവനക്കാരുടെ ഭാഷ്യം.















