വൈക്കം: അക്കരപ്പാടത്ത് ബിജെപി പഞ്ചായത്ത് സെക്രട്ടറി ആലുംതറ സുമേഷിന് നേരെ നടന്ന വധശ്രമത്തെ തുടര്‍ന്ന് സിപിഎം ഉദനാപുരം ലോക്കല്‍ കമ്മിറ്റിയില്‍ പൊട്ടിത്തെറി. പാര്‍ട്ടി സെക്രട്ടറി അറിയാതെ നടന്ന അക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ലോക്കല്‍ കമ്മിറ്റി ഏറ്റെടുക്കാന്‍ തയ്യാറാകാത്തതാണ് ഭിന്നതയ്‌ക്ക് ഇടയാക്കിയത്. കഴിഞ്ഞദിവസം ഇതിന്റെ പേരില്‍ നേതാക്കള്‍ ചേരിതിരിഞ്ഞ് ഉന്തുംതള്ളും വരെയുണ്ടായി. തലയോലപ്പറമ്പ് ഏരിയ കമ്മിറ്റിയിലെ ചെമ്മനാകരി, കൊടുംപാടം പ്രദേശത്തുള്ള ചിലനേതാക്കളുടെ നിര്‍ദ്ദേശപ്രകാരമാണ് അക്കരപാടം ബ്രാഞ്ച് സെക്രട്ടരി ബിനുരാജും ലോക്കല്‍ സെക്രട്ടറി മുകുന്ദന്റെ മകന്‍ നെല്‍സണും ചേര്‍ന്ന് സുമേഷിനെ വദിക്കാന്‍ പദ്ധതി തയ്യാറാക്കിയത്. ശ്രമം പരാജയപ്പെടുകയും പ്രദേശത്തെ ശക്തനായ സിപഎം പ്രവര്‍ത്തകന്‍ മൂന്നടി ആലുംതറ സോമനെതിരെ ബിനുരാജ് മൊഴികൊടുക്കുകയും ചെയ്തത് സിപിഎം പ്രവര്‍ത്തകരുടെ വന്‍പ്രതിഷേധത്തിന് കാരണമായി.
നേരത്തെ ബിജെപി സ്വഭാവദൂഷ്യത്തെത്തുടര്‍ന്ന് പുറത്താക്കിയ ബിനുരാജിനെ ബ്രാഞ്ച് സെക്രട്ടറിയാക്കുന്നതിനും കരുക്കള്‍ നീക്കിയത് തലയോലപ്പറമ്പ് ഏരിയാകമ്മിറ്റിയുടെ കീഴിലുള്ള അക്കരപ്പാടത്തെ സംഘടനാ കാര്യങ്ങളില്‍ തലയോലപ്പറമ്പ് ഏരിയയിലെ നേതാക്കള്‍ ഇടപെടുന്നതിനെതിരെയും പരാതി ഉയര്‍ന്നിട്ടുണ്ട്. ലോക്കല്‍ സെക്രട്ടറി മുകുന്ദന്റെ മകനും നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയുമായ നെല്‍സണും പള്ളിക്കണ്ടത്തില്‍ അഭിലാഷും ഇടക്കാട്ടില്‍ നിധിന്‍ എന്നിവരും ഇപ്പോള്‍ ഒളിവിലാണ്. റിമാന്‍ഡിലായിരുന്ന ബിനുരാജും, രാഹുലും ഇന്നലെ ജാമ്യത്തിലിറങ്ങിയിരുന്നു. നെല്‍സണെ കേസില്‍ നിന്നും ഒഴിവാക്കി ബാക്കിയുള്ളവരെ പോലീസില്‍ ഹാജരാക്കാന്‍ ലോക്കല്‍ സെക്രട്ടറി ശ്രമിക്കുന്നതായും സിപിഎം പ്രവര്‍ത്തകര്‍ക്കിടയില്‍ ആക്ഷേപമുണ്ട്.
















